മാസപ്പടി കേസ്; പാർട്ടി ശക്തമായി പ്രതിരോധിക്കും, റിയാസിലേക്ക് അന്വേഷണം എത്തിക്കാനാണ് ഇഡി ശ്രമമെന്ന് എംവി ഗോവിന്ദൻ
തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎമ്മിനെ കടന്നക്രമിക്കാനാണ് ശ്രമമെന്നും പുകമറ സൃഷ്ടിച്ച് പാർട്ടി വിരുദ്ധ മനസ്സ് രൂപപ്പെടുത്താനുള്ള ശ്രമം നടത്തുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പാർട്ടി ശക്തമായി പ്രതിരോധിക്കും. മുഹമ്മദ് റിയാസിലേക്ക് അന്വേഷണം എത്തിച്ച് അന്വേഷണം നടത്താനാണ് ഇഡി ശ്രമം. ഒരു വസ്തുതയും ഇല്ലാത്ത കാര്യത്തിൽ അന്വേഷണം നടത്തി വസ്തുതയുണ്ട് എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
രാഷ്ട്രീയമായി വരുമ്പോൾ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. വിഴിഞ്ഞം ഓഹരിക്കായി മാറ്റം അതൃപ്തി അറിയിച്ചു എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തോടും എംവി ഗോവിന്ദൻ പ്രതികരിച്ചു. മുഖ്യമന്ത്രി കളവ് പറയുകയാണ്. ഒരു അതൃപ്തിയും അറിയിച്ചിട്ടില്ല എന്ന് വിവരാവകാശരേഖ പുറത്തുവന്നതാണ്. ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Post a Comment