Join News @ Iritty Whats App Group

നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കുമോ? ചൂടുപിടിച്ച്‌ 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' നീക്കങ്ങള്‍

നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കുമോ? ചൂടുപിടിച്ച്‌ 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' നീക്കങ്ങള്‍


ല്‍ഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ബില്ലുകളുമായി ബന്ധപ്പെട്ട് പാർലമെൻ്ററി സംയുക്ത സമിതി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉള്‍പ്പെടെയുള്ളവരുമായി ചർച്ചകള്‍ നടത്തിവരികയാണ്.

ഇതിനിടെ, തങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരേസമയത്തുള്ള തിരഞ്ഞെടുപ്പ് നിലവിലെ 2034 എന്ന സമയപരിധിയില്‍ നിന്ന് 2029 ലേക്ക് മുന്നോട്ട് കൊണ്ടുവരാനുള്ള സാധ്യത എൻ.ഡി.എ പരിശോധിക്കുന്നതായാണ് വിവരം. ഇതിനായി കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകള്‍ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്.

എൻ.ഡി.എ ഭരിക്കുന്ന 22 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ 11 എണ്ണത്തിലും 2029 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള അടുത്ത രണ്ട് വർഷത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ടെന്ന് ചർച്ചകളെക്കുറിച്ച്‌ അറിവുള്ള ഒരു സ്രോതസ്സ് പറഞ്ഞു. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം, ഒഡീഷ എന്നീ നാലു സംസ്ഥാനങ്ങളില്‍ നിലവില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നത്. ഈ നാല് സംസ്ഥാനങ്ങളും ഇപ്പോള്‍ ഭരിക്കുന്നത് എൻ.ഡി.എയാണ്.

2034 ല്‍ ലോക്‌സഭയിലേക്കും എല്ലാ നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താൻ വഴിയൊരുക്കുന്ന ബില്ലുകള്‍ പരിശോധിക്കുന്നതിനായി 2024 ഡിസംബറിലാണ് സമിതി രൂപീകരിച്ചത്. സംസ്ഥാന സർക്കാരുകള്‍, നിയമസഭകള്‍, അക്കാദമിക് വിദഗ്ദ്ധർ, നിയമ വിദഗ്ദ്ധർ, വ്യവസായ മേഖല എന്നിവരുള്‍പ്പെടെയുള്ളവരുമായി സംവദിക്കാൻ സമിതി വിവിധ സംസ്ഥാനങ്ങള്‍ സന്ദർശിച്ചുവരികയാണ്. ഈ വർഷത്തെ ശീതകാല സമ്മേളനത്തില്‍ സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടുത്ത രണ്ട് വർഷങ്ങളില്‍ എൻ.ഡി.എ സംസ്ഥാന സർക്കാരുകളില്‍ അധികാരം നിലനിർത്തുകയാണെങ്കില്‍, മന്ത്രിസഭയുടെ ശുപാർശപ്രകാരം അതാത് ഗവർണർമാർക്ക് 2029 ജനുവരിയോടെ ഈ 22 സംസ്ഥാനങ്ങളിലെയും നിയമസഭകള്‍ പിരിച്ചുവിടാൻ സാധിക്കുമെന്ന് സ്രോതസ്സ് വ്യക്തമാക്കി. ഭരണഘടനയുടെ ആർട്ടിക്കിള്‍ 174 (2)(b) പ്രകാരം നിയമസഭ പിരിച്ചുവിടാൻ ഗവർണർക്ക് അധികാരമുണ്ട്. മന്ത്രിസഭയുടെ ശുപാർശപ്രകാരമോ അല്ലെങ്കില്‍ സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടുമ്പോഴോ ആണ് ഗവർണർ സാധാരണയായി ഇങ്ങനെ ചെയ്യുന്നത്. നിയമസഭ പിരിച്ചുവിട്ടാല്‍, ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്ന് 1950-ലെ ജനപ്രാതിനിധ്യ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group