Join News @ Iritty Whats App Group

ഉളിക്കലിൽ പാമ്പ് കടിയേറ്റ് നിർമ്മാണ തൊഴിലാളിയായ യുവാവ് മരിച്ചു

ഉളിക്കലിൽ പാമ്പ് കടിയേറ്റ് നിർമ്മാണ തൊഴിലാളിയായ യുവാവ് മരിച്ചു


ഇരിട്ടി: പാമ്പ് കടിയേറ്റ് നിർമ്മാണ തൊഴിലാളിയായ യുവാവ് മരിച്ചു. ഉളിക്കൽ പൊയ്യൂർക്കരി അരിമുണ്ട ഉന്നതിയിലെ സന്തോഷ് (44) ആണ് മരിച്ചത്. ഞായറാഴ്‌ച ഉച്ചയ്ക്ക് വീട്ടുപറമ്പിൽ ശുചീകരണം നടത്തുന്നതിനിടെയാണ് സംഭവം. അണലിയുടെ കടിയേറ്റ യുവാവിനെ പരിസരവാസികൾ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്‌ച പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഓമനയാണ് ഭാര്യ. സനത്, സനീഷ എന്നിവർ മക്കളാണ്.


Post a Comment

أحدث أقدم
Join Our Whats App Group