Join News @ Iritty Whats App Group

‘സ്വകാര്യ ബസ് വ്യവസായത്തെ ബാധിക്കും, പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

‘സ്വകാര്യ ബസ് വ്യവസായത്തെ ബാധിക്കും, പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍


പ്രിയദർശിനി പദ്ധതി റദ്ധാക്കണമെന്നാവശ്യപ്പെട്ട് കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍. പദ്ധതി സ്വകാര്യ ബസ് വ്യവസായത്തെ ബാധിക്കുമെന്നും റദ്ദാക്കണമെന്നുമാണ് സ്വകാര്യ ബസുടമകൾ ഹർജിൽ ആവശ്യപ്പെടുന്നത്. ഗതാഗത മന്ത്രി സി പി ജോണുമായി സ്വകാര്യ ബസുടമകൾ നിരവധി തവണ കൂടിക്കാഴ്ച നടത്തുകയും നേരിടുന്ന ആശങ്കകൾ പങ്കുവെക്കുകയും ചെയ്തിരുന്നു.

കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര പദ്ധതി നടപ്പാക്കിയത് സ്വകാര്യ ബസുകളുടെ മത്സരക്ഷമത ഇല്ലാതാക്കിയെന്നും കെഎസ്ആര്‍ടിസിക്ക് മാത്രം നേട്ടം ലഭിക്കാന്‍ ഇടയാക്കിയെന്നുമാണ് പരാതി. പ്രിയദര്‍ശിനി പദ്ധതി നടപ്പിലാക്കിയതോടെ സ്വകാര്യബസുകളില്‍ നിന്ന് വന്‍തോതില്‍ യാത്രക്കാര്‍ കെഎസ്ആര്‍ടിസിയിലേക്ക് യാത്ര മാറ്റി. യാത്ര സൗജന്യമാണെന്ന ഏകകാരണത്താലാണ് കെഎസ്ആര്‍ടിസിയിലേക്ക് മാറിയത്.

തുടര്‍ന്ന് സ്വകാര്യബസുകളുടെ വരുമാനത്തില്‍ വന്‍നഷ്ടമാണ് ഉണ്ടായതെന്നും ബസ് സര്‍വീസ് നടത്തുകയെന്നത് സാമ്പത്തികമായി ലാഭകരമല്ലാതായി. ഇതിനകം 750 സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു. സര്‍വീസുകള്‍ ഇല്ലാതാകുന്നത് ആയിരക്കണക്കിനാളുകളുടെ തൊഴില്‍ നഷ്ടത്തിന് ഇടയാക്കുന്നുവെന്നും ഓരോദിവസവും കൂടുതല്‍ സത്രീ യാത്രക്കാര്‍ ഒഴിഞ്ഞുപോകുന്നത് സ്വകാര്യ ബസുകളുടെ സാമ്പത്തിക നഷ്ടം വര്‍ധിപ്പിക്കുന്നതായും ഹര്‍ജിയില്‍ പറയുന്നു.

Post a Comment

أحدث أقدم
Join Our Whats App Group