സൗദിയിലെ സാമൂഹികപ്രവർത്തകനായ മലയാളി നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു
റിയാദ്: സൗദി തെക്കുപടിഞ്ഞാറൻ നഗരമായ ജിസാനിൽ സാമൂഹിക, സാംസ്‌കാരിക പ്രവർത്തകനും മാധ്യമപ്രവർത്തകനുമായിരുന്ന ആലപ്പുഴ വള്ളികുന്നം ചൂനാട് സ്വദേശി താഹ (61) കൊല്ലേത്ത് നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു. അവധിക്ക് നാട്ടിലുള്ള ഇദ്ദേഹവും കൊച്ചി ഹൈക്കോടതി അഭിഭാഷകനായ മകൻ ഹാഷ്മിയും വിദ്യാർത്ഥിനിയായ മകൾ ഖദീജയും സുഹൃത്തും മുൻ സൗദി പ്രവാസിയും പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജ് പ്രഫസറുമായ ഡോ. ടി.പി. മുബാറക് സാനിയും ഒന്നിച്ച് വിനോദയാത്രയ്ക്കായി തമിഴ്നാട്ടിലെ രാമേശ്വരത്ത് പോയതായിരുന്നു.
മടങ്ങുന്ന വഴിയിൽ ബുധനാഴ്ച്ച രാത്രി തിരുനെൽവേലി-തെങ്കാശി റോഡിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. താഹ കൊല്ലേത്ത് തൽക്ഷണം മരിച്ചു. പരിക്കേറ്റ ഡോ. മുബാറക് സാനി തെങ്കാശിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. മക്കളെ കൊല്ലം മെഡിസിറ്റിയിലേക്ക് മാറ്റിയിട്ടുണ്ട്.
വർഷങ്ങളായി പ്രവാസിയായ താഹ കൊല്ലേത്ത് ജിസാനിൽ ഒരു ഷിപ്പിങ് കമ്പനിയിൽ അസിസ്റ്റൻറ് മാനേജരാണ്. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മാധ്യമ രംഗങ്ങളിൽ സജീവമായിരുന്ന അദ്ദേഹം മലയാളം മിഷൻ സൗദി ചാപ്റ്ററിെൻറ ആദ്യ സെക്രട്ടറിയും ഇപ്പോൾ ചെയർമാനുമാണ്. ജിസാനിലെ സാംസ്കാരിക കൂട്ടായമായ ‘ജല’യുടെ രക്ഷാധികാരി കൂടിയാണ്. ജിദ്ദയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് പത്രത്തിെൻറ ലേഖകനുമായിരുന്നു.
ജിസാൻ യൂനിവേഴ്‌സിറ്റിൽ പ്രഫസറായ ഭാര്യ ലിമ അവധി കഴിഞ്ഞു ഒരാഴ്ച്ച മുമ്പ് സൗദിയിലേക്ക് മടങ്ങിയിരുന്നു. തെങ്കാശിയിൽനിന്നും താഹ കൊല്ലേത്തിെൻറ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഇദ്ദേഹത്തിെൻറ ആകസ്മിക വേർപാട് ജിസാനിലെ സഹപ്രവർത്തകർക്ക് കടുത്ത ആഘാതമായി
Post a Comment