Join News @ Iritty Whats App Group

കഴിഞ്ഞ മൂന്നു മാസക്കാലമായി കേരളത്തിലെ കോണ്‍ഗ്രസ് നിശ്ചലമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍; കെ.പി.സി.സി. അധ്യക്ഷനെ ഉടന്‍ നിയമിക്കണം

കഴിഞ്ഞ മൂന്നു മാസക്കാലമായി കേരളത്തിലെ കോണ്‍ഗ്രസ് നിശ്ചലമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍; കെ.പി.സി.സി. അധ്യക്ഷനെ ഉടന്‍ നിയമിക്കണം


കഴിഞ്ഞ മൂന്നു മാസക്കാലമായി കേരളത്തിലെ കോണ്‍ഗ്രസ് നിശ്ചലമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ.പി.സി.സി. അധ്യക്ഷനെ ഉടന്‍ നിയമിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. മിടുക്കരായ ഒരുപാട് ആളുകള്‍ പാര്‍ട്ടിയിലുണ്ടെന്നും അവര്‍ക്ക് അവസരം നല്‍കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

മുഴുവന്‍ സമയം പ്രസിഡന്റാണ് കോണ്‍ഗ്രസിന് വേണ്ടത്. സര്‍ക്കാര്‍ അധികാരമേറ്റിട്ട് നൂറ് ദിവസം കഴിഞ്ഞു. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ഇക്കാര്യം ഗൗരവമായി പരിഗണിക്കുമെന്നാണ് താന്‍ കരുതുന്നത്. പരമാവധി ഒരാള്‍ക്ക് ഒരു പദവി എന്ന കാര്യം പാലിക്കുന്നതാണ് നല്ലതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇതിനിടെ താന്‍ ഉന്നയിച്ച കാര്യമാണ് യുഡിഎഫിനെ വിജയത്തിലേക്ക് നയിച്ചതെന്ന പി.വി. അന്‍വറിന്റെ അവകാശവാദവും മുല്ലപ്പള്ളി തള്ളി. അന്‍വര്‍ ഉന്നയിച്ച വിഷയങ്ങളല്ല യുഡിഎഫിനെ വിജയത്തിലേക്ക് നയിച്ചതെന്നും പാവപ്പെട്ട പ്രവര്‍ത്തകരുടെ കഷ്ടപ്പാടാണ് യുഡിഎഫ് വിജയത്തിന് പിന്നിലെന്നും മുല്ലപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തനവും ഗുണം ചെയ്തു. പിണറായി വിജയന്‍ വിരുദ്ധ ഫാക്ടറും യുഡിഎഫിന് അനുകൂലമായെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

Post a Comment

أحدث أقدم
Join Our Whats App Group