രാഷ്ട്രനിർമാണത്തിൽ എല്ലാവരും പങ്കാളികളാകണം, വികസിത ഭാരത നിർമാണത്തിൽ നാം മുന്നേറുന്നു; സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു
ദില്ലി: രാഷ്ട്രനിര്‍മാണത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും വികസിത ഭാരത നിര്‍മാണത്തില്‍ നാം മുന്നേറുന്നുവെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാജ്യത്തെ അഭിസംബോധന ചെയ്ത് സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു രാഷ്ട്രപതി. ഇത് ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്ന സര്‍ക്കാരാണെന്നും രാഷ്ട്രപതി പരാമര്‍ശിച്ചു. രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു.
9 പേര്‍ക്ക് കീര്‍ത്തിചക്രയും 7 പേര്‍ക്ക് മരണാന്തര ബഹുമതിയും നല്‍കുമെന്ന് രാഷ്ട്രപതി അറിയിച്ചു. 19 പേര്‍ക്കാണ് ശൗര്യചക്ര. മലയാളി സൈനിക ഉദ്യോഗസ്ഥൻ മേജര്‍ തരുണ്‍ വാസുദേവന് ശൗര്യചക്ര നൽകും. ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത ഓപ്പറേഷനിൽ ധീരമായ സേവനം കാഴ്ചവച്ചതിനാണ് മേജർ തരുണിന് ശൗര്യ ചക്ര നൽകുന്നത്. ലഫ്. കേണൽ മനിയോ ഫ്രാൻസിസിന് കീര്‍ത്തിചക്ര നൽകി ആദരിക്കും. മണിപ്പൂരിലെ ഭീകരാക്രമണം നേരിട്ടതിനാണ് ബഹുമതി. കിഷ്ത്വാര്‍ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ഹവിൽദാര്‍ ഗജേന്ദ്ര സിംഗിന് കീര്‍ത്തിചക്ര നൽകും. ജമ്മു കശ്മീര്‍ പൊലീസിലെ 6 ഉദ്യോഗസ്ഥര്‍ക്കും കീര്‍ത്തിചക്ര നൽകി ആദരിക്കും. കത്വ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ഉദ്യോഗസ്ഥരാണ് ഇവര്‍.
സര്‍ക്കാര്‍ യുവാക്കള്‍ക്കൊപ്പമെന്നും പരീക്ഷകളിൽ സര്‍ക്കാര്‍ സുതാര്യത ഉറപ്പാക്കുന്നുവെന്നും രാഷ്ട്രപതി സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. മത്സര പരീക്ഷകള്‍ വലിയ അവസരങ്ങള്‍ തുറക്കുന്നുവെന്ന് പറഞ്ഞ രാഷ്ട്രപതി യുവശക്തിയെക്കുറിച്ചും പരാമര്‍ശിച്ചു. നമ്മുടെ യുവാക്കൾ കഴിവുള്ളവരും പ്രതിബദ്ധതയുള്ളവരുമാണ്. ഇന്ത്യൻ യുവാക്കളുടെ നേട്ടങ്ങളും ശക്തിയും ഇച്ഛാശക്തിയും ലോകം അംഗീകരിച്ചിരിക്കുന്നു. പൊതുപരീക്ഷകളിലെ അനഭിലഷണീയ പ്രവണതകൾ തടയാനായി. ഇത് നമ്മുടെ യുവാക്കൾക്ക് വലിയ പ്രചോദനവും ഉത്‌സാഹവും നൽകിയെന്നും രാഷ്ട്രപതി സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു.
إرسال تعليق