ചെറുപുഴയിൽ രക്ഷാപ്രവര്‍ത്തകൻ ഒഴുക്കില്‍പ്പെട്ടത് തുരുത്തില്‍ ഒറ്റപ്പെട്ടു പോയ ആള്‍ക്ക് ലൈഫ് ജാക്കറ്റ് നല്‍കിയശേഷം
ചെറുപുയില്‍ രക്ഷാപ്രവർത്തകൻ ഒഴുക്കില്‍പ്പെട്ടത് തുരുത്തില്‍ ഒറ്റപ്പെട്ടു പോയ ആള്‍ക്ക് ലൈഫ് ജാക്കറ്റ് നല്‍കിയശേഷം.
തിരുവനന്തപുരം സ്വദേശയും മീന്തുള്ളി വാട്ടർ ഫാള്‍സിലെ റെപ്പല്ലിങ് ഇൻസ്ട്രക്ടറുമായ രാജേഷാണ് (37) ഒഴുക്കില്‍പ്പെട്ടത്.ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ളി തുരുത്തില്‍ ഒറ്റപ്പെട്ടു പോയ ആളെ രക്ഷിച്ചു കൊണ്ടുവരുന്നതിനിടയില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.
ശനിയാഴ്ച വൈകുന്നേരം അഞ്ച മണിയോടെയാണ് മീന്തുള്ളി തുരുത്തില്‍ ഒരാള്‍ ഒറ്റപ്പെട്ടുപോയതായി വിവരം ലഭിച്ചത്.തുടർന്ന് രാജേഷും സുഹൃത്തുക്കളായ ഷിബിനും റാഫ്റ്റർ ജിതിനും ചേർന്ന് ലൈഫ് ജാക്കറ്റും റോപ്പും അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളുമായി കരകവിഞ്ഞൊഴുകുന്ന പുഴ നീന്തിക്കടന്ന് തുരുത്തിലെത്തുകയായിരുന്നു.തുരുത്തില്‍ കുടുങ്ങിയ സമ്പന്നയില്‍ ബെന്നി എന്നയാളെ രക്ഷപ്പെടുത്തി കരയിലേക്ക് കൊണ്ടുവരുന്നതിനിടയില്‍, രാജേഷ് തന്റെ സ്വന്തം ലൈഫ് ജാക്കറ്റ് ഊരി ബെന്നിയെ ധരിപ്പിച്ചിരുന്നു.
തുടർന്ന് കയറില്‍ പിടിച്ച് പുഴ കുറുകെ കടക്കുന്നതിനിടയില്‍ എത്താറായപ്പോള്‍ രാജേഷിന് കയറില്‍ നിന്നുള്ള പിടിവിട്ടുപോയി. നീന്താൻ ശ്രമിച്ചെങ്കിലും അദ്ദേഹം വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു.
റോപ്പ് ക്ലൈംബിംഗില്‍ നിരവധി സർട്ടിഫിക്കറ്റ് കോഴ്സുകള്‍ പൂർത്തിയാക്കിയിട്ടുള്ള രാജേഷ് അഡ്വഞ്ചർ ടൂറിസം സംരംഭകർക്ക് ക്ലാസുകള്‍ എടുത്തിരുന്നു. നീന്തലിലും വിദഗ്ദ്ധനായിരുന്നു. വെള്ളത്തില്‍ വെച്ച് ശരീരം കോച്ചിപ്പിടിച്ചതാവാം അദ്ദേഹത്തിന് നീന്താൻ സാധിക്കാതെ പോയതെന്നാണ് കരുതുന്നത്. രാജേഷിനായുള്ള തിരച്ചില്‍ അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ കാര്യങ്കോട് പുഴയില്‍ ഊർജിതമായി തുടരുകയാണ്.
إرسال تعليق