Join News @ Iritty Whats App Group

ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം; മരിച്ചത് മലയാളി ദമ്പതികളുടെ ഏക മകൾ

ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം; മരിച്ചത് മലയാളി ദമ്പതികളുടെ ഏക മകൾ


ഷാർജ: ഷാർജയിൽ മലയാളി ദമ്പതികളുടെ ഏകമകൾ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. ഷാർജ അൽ നബ്ബയിൽ താമസിക്കുന്ന കാസർകോട് മൊഗ്രാൽ സ്വദേശികളായ ദമ്പതികളുടെ മകളാണ് മരിച്ചത്. വീട്ടിനുള്ളിൽ കളിച്ചു കൊണ്ടിരുന്ന കുട്ടി താഴേക്ക് വീഴുകയായിരുന്നു. മുബാറക് അലിയുടെ മകൾ സഫയാണ് മരിച്ചത്. ഏഴ് വയസ്സാണ്. ഷാർജയിലെ സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മാതാവ് ജോലിക്ക് പോയതിനാൽ പിതാവ് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. രാവിലെ 9 മണിയോടെയാണ് സംഭവം. ജനലിലൂടെ കുട്ടി അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. ഉടനെ ഷാർജ അൽ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വേനലവധിക്ക് നാട്ടിൽ പോയ കുടുംബം കഴിഞ്ഞ ബുധനാഴ്ച്ചയാണ് തിരിച്ചെത്തിയത്. കഴിഞ്ഞ എട്ടു വർഷമായി ഷാർജയിൽ താമസിക്കുകയാണ് കുടുംബം.

Post a Comment

Previous Post Next Post
Join Our Whats App Group