Join News @ Iritty Whats App Group

കേരള ബുക്സ് ഓഫ് റിക്കാർഡ്സിൽ ഗ്രാൻഡ്മാസ്റ്ററായി തിളങ്ങി നിൽക്കുകയാണ് മൂന്ന് വയസ്സുകാരൻ ജോവിൻ കൃഷ്ണ

കേരള ബുക്സ് ഓഫ് റിക്കാർഡ്സിൽ ഗ്രാൻഡ്മാസ്റ്ററായി തിളങ്ങി നിൽക്കുകയാണ് മൂന്ന് വയസ്സുകാരൻ ജോവിൻ കൃഷ്ണ


ഇരിട്ടി : ഓർമ്മശക്തിയുടെ ലോകത്ത് കേരള ബുക്സ് ഓഫ് റിക്കാർഡ്സിൽ ഗ്രാൻഡ് മാസ്റ്ററായി തിളങ്ങി അത്ഭുതമാകുകയാണ് ജോവിൻ കൃഷ്ണ എന്ന മൂന്ന് വയസ്സുകാരൻ.പുന്നാട് അംഗൻവാടി കം ക്രഷ് വിദ്യാർത്ഥിയായ ജോവിൻ കൃഷ്ണയ്ക്ക് 275 ഓളം വസ്തുക്കൾ ഓർമ്മിച്ചെടുക്കാൻ കഴിയും. പഴങ്ങൾ, പച്ചക്കറികൾ, പക്ഷികൾ, നമ്പേഴ്സ്, പ്രശസ്ത വ്യക്തികൾ, വാഹനങ്ങൾ, തുടങ്ങിയവ ഈ 275 വസ്തുക്കളിൽ ഉൾപ്പെടും . ഇരിട്ടി എംജി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ആയിട്ടുള്ള വിദ്യയുടെയും ബാങ്ക് ജീവനക്കാരനായ അമലിന്റെയും ഇളയ മകനാണ് . ഇരിട്ടി ഐ സി ഡി എസ് ന് കീഴിലുള്ള 113 ആം നമ്പർ അംഗൻവാടി കം ക്രഷിലെ വർക്കേഴ്സ് ആയ അശ്വിനി റിൻഷ എന്നിവരുടെ പ്രോത്സാഹനവും ജോവിൻ കൃഷ്ണയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇരിട്ടി ഐ സി ഡി എസിലെ CDPO ഷീന, സൂപ്പർവൈസർ ജിസ്മി എന്നിവരാണ് വർക്കേഴ്സിന് പൂർണ്ണപിന്തുണ നൽകിയത്.

Post a Comment

أحدث أقدم
Join Our Whats App Group