യൂണിഫോം ഇസ്തിരിയിടുന്നതിനിടെ അയൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കൊച്ചി: വസ്ത്രങ്ങൾ ഇസ്തിരി ഇടുന്നതിനിടെ അയേൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥിനി മരിച്ചു. പറവൂർ പല്ലംതുരുത്ത് അടിമപ്പറമ്പിൽ സനീഷ് - നീതു ദമ്പതികളുടെ മകൾ സ്വാതി (13) ആണ് മരിച്ചത്. പറവൂർ ഗവ. ഹയർ സെക്കൻ്റ്റി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് സ്വാതി. യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഉച്ചക്ക് 1.30നാണ് ഷോക്കേറ്റത്. പറവൂർ ഗവ.താലൂക്ക് ആശുപത്രിയിലേത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
إرسال تعليق