'ഗൂഗിള്‍ പേ ഇല്ലെന്ന് പറഞ്ഞു'; കൂത്തുപറമ്പിൽ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍
പാനൂര്‍: ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സണ്‍സ്റ്റാര്‍ ബസിലെ കണ്ടക്ടറും തൃക്കണാപുരം സ്വദേശിയുമായ രാഘവനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
ഗൂഗിള്‍ പേ ഇല്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു മര്‍ദനം.
പൂക്കോട് വെച്ചാണ് സംഭവം. കണ്ടക്ടറുടെ മൂക്കിനിടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. യാത്രക്കാനായിരുന്ന പാനൂര്‍ സ്വദേശിയായ രമേശ് ടിക്കെടുക്കാന്‍ ഗൂഗിള്‍ പേ നമ്പര്‍ ആവശ്യപ്പെടുകയായിരുന്നു.
നിലവില്‍ ഗൂഗിള്‍ പേ ലഭ്യമല്ലെന്ന് അറിയിച്ചതോടെ പ്രകോപിതനായ രമേശ് കണ്ടക്ടറെ മൂക്കിന് ഇടിക്കുകയായിരുന്നു. പരിക്കേറ്റതിന് പിന്നാലെ രാഘവന്‍ തലശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സ തേടി.
സംഭവത്തില്‍ കൂത്തുപറമ്പ് പൊലീസ് രമേശിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ ബസ് ഡ്രൈവറെയും ബസിലെ മറ്റു യാത്രക്കാരെയും കൈയേറ്റം ചെയ്തതായി പരാതിയുണ്ട്.
Post a Comment