ബംഗാളിലെ എസ്ഐആർ; ട്രൈബ്യൂണലുകൾ തീർപ്പാക്കിയത് 82,000 അപ്പീലുകൾ, 75,000-ത്തിലധികം പേർ തിരിച്ച് വോട്ടർ പട്ടികയിലേക്ക്
ദില്ലി:പശ്ചിമബംഗാളിലെ എസ്ഐആർ കോടതി നിയോഗിച്ച ട്രൈബ്യൂണലുകൾ തീർപ്പാക്കിയത് 82,000 അപ്പീലുകളെന്ന് റിപ്പോർട്ട്. ഇതിൽ 75,000-ത്തിലധികം പേരെയും തിരിച്ച് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവർക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ആകെ ഉള്ളത് 38 ലക്ഷത്തോളം അപ്പീലുകളെന്നാണ് കണക്ക്. പട്ടികയിൽ നിന്ന് ഒഴിവായ 7 ലക്ഷം പേർ മാത്രമാണ് അപ്പീൽ നൽകിയതെന്ന് പ്രതിപക്ഷ നേതാക്കൾ പറയുന്നു. ബാക്കിയുള്ള അപ്പീലുകൾ നിലവിലെ വോട്ടർ പട്ടികയിൽ ഉള്ളവരെ ഒഴിവാക്കാനുള്ള നീക്കമെന്ന് ആരോപണം.
إرسال تعليق