ഇരിട്ടിയില്‍ 25 കോടിയുടെ ഹില്ലി അക്വാ പ്ലാന്റ് പരിഗണനയില്‍
ഇല്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സുകളിലൊന്നായ പഴശി ജലസേചന പദ്ധതിയുടെ ഭാഗമായി ഇരിട്ടിയില്‍ 25 കോടി രൂപ ചെലവില്‍ ഹില്ലി അക്വാ പ്ലാന്റ് സ്‌ഥാപിക്കുന്ന പദ്ധതി പരിഗണനയില്‍.
പഴശി പദ്ധതി പ്രദേശത്തെ തത്തോട്ടില്‍ പ്ലാന്റ് സ്‌ഥാപിക്കാനാണ് നീക്കം. സ്‌ഥലം എം.എല്‍.എയും വൈദ്യുതി മന്ത്രിയുമായ അഡ്വ. സണ്ണി ജോസഫും ജില്ലാ പ്രസിഡന്റ് റോജന്‍സ് സെബാസ്‌റ്റ്യനും ചേര്‍ന്ന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് പദ്ധതി പരിഗണനയിലായത്. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് കെ.ഐ.ഐ.ഡി.സി.ഒയ്‌ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം.
25 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. മലബാറിലെ ആദ്യത്തെയും സംസ്‌ഥാനത്തെ മൂന്നാമത്തെയും ഹില്ലി അക്വാ പ്ലാന്റായാണ് പദ്ധതിയെ പരിഗണിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടമായി പ്ലാന്റിനായി അനുയോജ്യമായ സ്‌ഥലം കണ്ടെത്തും. പഴശ്ശി ജലസ്രോതസ്സിനോട് ചേര്‍ന്നതും പ്രളയഭീഷണി ഇല്ലാത്തതുമായ സ്‌ഥലത്തിനാണ് പരിഗണന. സ്‌ഥലം കണ്ടെത്തിയ ശേഷം തുടര്‍നടപടികള്‍ പരിശോധിച്ചായിരിക്കും ടെന്‍ഡര്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുക.
നിലവില്‍ കണ്ണൂര്‍ ശുദ്ധജല പദ്ധതി, പെരളശ്ശേരി ശുദ്ധജല പദ്ധതി, ജപ്പാന്‍ കുടിവെള്ള പദ്ധതി, കൊളച്ചേരി ശുദ്ധജല പദ്ധതി എന്നിവയ്‌ക്ക് പഴശ്ശി ജലസേചന പദ്ധതിയില്‍ നിന്നാണ് വെള്ളം ലഭിക്കുന്നത്. പുതിയ ഹില്ലി അക്വാ പ്ലാന്റ് യാഥാര്‍ഥ്യമായാല്‍ മലയോര മേഖലയിലെ കുടിവെള്ള ലഭ്യതയ്‌ക്കും പദ്ധതിക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കും.
إرسال تعليق