റബീഉൽ അവ്വൽ മാസപ്പിറവി കണ്ടു; നബിദിനം 25ന്
കോഴിക്കോട്: സഫർ 29 (ഇന്ന് വ്യാഴം) റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ വെള്ളി (2026 ആഗസ്‌ത് 14) റബീഉൽ അവ്വൽ ഒന്നും അതനുസരിച്ച് മീലാദുശ്ശരീഫ് (റബീഉൽഅവ്വൽ12) ആഗസ്ത് 25 ചൊവ്വാഴ്ചയും ആയിരിക്കുമെന്ന് ഖാസിമാരായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുലൈലി എന്നിവർ അറിയിച്ചു.
Post a Comment