'ഭക്ഷണം കഴിക്കുന്നത് തെറ്റാണോ? 2018ലും 19ലും അന്നത്തെ മുഖ്യമന്ത്രി ഭക്ഷണം കഴിച്ചില്ലേ?'; വിരുന്നിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ
തിരുവനന്തപുരം: പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ വിമർശനമുയർന്നതിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. എനിക്ക് ഭക്ഷണം കഴിക്കാൻ പാടില്ലേയെന്ന് ചോദിച്ച മുഖ്യമന്ത്രി അന്നത്തെ മുഖ്യമന്ത്രി നിരാഹാരം ഇരിക്കുകയായിരുന്നു, എനിക്ക് അറിയാൻ പാടില്ലായിരുന്നുവെന്നും പരിഹാസ രൂപേണ വിമർശിച്ചു. 2018 ൽ മുഖ്യമന്ത്രി നിരാഹാരം ആയിരുന്നു എന്ന് അറിയില്ലായിരുന്നു. ഭക്ഷണം കഴിച്ചത് എന്ത് ഔചിത്യ കുറവാണ്? ഭക്ഷണം കഴിച്ചു പോയി, ക്ഷമിക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു. മലബാറിൽ ഭക്ഷണം ഒരുക്കുന്നത് നിങ്ങൾക്ക് അറിയാമല്ലോ. ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ട് ഇത് പറയുന്നു. പിണറായി വിജയൻ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ വാർത്താ സമ്മേളനം വിളിച്ച് രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തന്റെ ഓഫീസിൽ നിന്ന് കൃത്യമായി അറിയിപ്പ് നൽകിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
إرسال تعليق