2018ലെ പ്രളയത്തിൽ പുനരധിവസിപ്പിച്ച 15 കുടുംബങ്ങളുടെ വീടുകൾ അപകടഭീഷണിയിൽ
ചെങ്കുത്തായ കുന്നിനെ മൂന്ന് തട്ടുകളായി തിരിച്ചാണ് എല്ലാവീടുകളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള കോൺക്രീറ്റ് റോഡുകൾ അടക്കമുള്ള വീടുകൾ നിർമിച്ചത്. ശക്തമായ മഴയിൽ ഏറ്റവും മുകളിലെ തട്ടിലുള്ള വീടുകൾക്ക് മുന്നിലാണ് ഇപ്പോൾ വലിയ വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ അവിടേക്കുള്ള കോൺക്രീറ്റ് റോഡും സംരക്ഷണഭിത്തിയും താഴത്തെ തട്ടിലെ വീടുകൾക്ക് മുകളിലേക്ക് പതിക്കാവുന്ന അപകടാവസ്ഥയിലാണ്. ഇതോടെ വീണ്ടും ദുരിതത്തിലായ കുടുംബങ്ങൾ ഏറെ ഭയത്തോടെയാണ് ഇവിടെ കഴിയുന്നത്. ഒരിക്കൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഇപ്പോൾ പുനരധിവാസ കേന്ദ്രത്തിലും സുരക്ഷിതമായി താമസിക്കാൻ കഴിയാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നത്. സംഭവത്തെ തുടർന്ന് പഞ്ചായത്ത്, റവന്യൂ വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. അപകടസാധ്യത വിലയിരുത്തി അടിയന്തര സംരക്ഷണ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരും താമസക്കാരും ആവശ്യപ്പെടുന്നത്.
Post a Comment