Join News @ Iritty Whats App Group

ബ​സി​ന്‍റെ ഷാ​സി ച​ക്ര​ങ്ങ​ളി​ല്‍ മു​ട്ടു​ന്ന സ്ഥി​തി; ഗു​ണ്ട​ൽ​പ്പേ​ട്ടി​ലെ പൂ​പ്പാ​ടം കാ​ണാ​ൻ പ്രി​യ​ദ​ർ​ശി​നി​യി​ൽ ക​യ​റി​യ​ത് 200ലേ​റെ പേ​ർ; സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ വി​സ​മ്മ​തി​ച്ച് ജീ​വ​ന​ക്കാ​ര്‍


ബ​സി​ന്‍റെ ഷാ​സി ച​ക്ര​ങ്ങ​ളി​ല്‍ മു​ട്ടു​ന്ന സ്ഥി​തി; ഗു​ണ്ട​ൽ​പ്പേ​ട്ടി​ലെ പൂ​പ്പാ​ടം കാ​ണാ​ൻ പ്രി​യ​ദ​ർ​ശി​നി​യി​ൽ ക​യ​റി​യ​ത് 200ലേ​റെ പേ​ർ; സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ വി​സ​മ്മ​തി​ച്ച് ജീ​വ​ന​ക്കാ​ര്‍


സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: പ​ഴ​യ സ്റ്റാ​ന്‍​ഡി​ല്‍​നി​ന്നു ക​ര്‍​ണാ​ട​ക​യി​ലെ ഗു​ണ്ട​ല്‍​പേ​ട്ടി​ന് ഇ​ന്ന​ലെ രാ​വി​ലെ 10.20നു​ള്ള കെ​എ​സ്ആ​ര്‍​ടി​സി പ്രി​യ​ദ​ര്‍​ശ​നി ബ​സി​ല്‍ ക​യ​റി​യ​ത് 200ല്‍​പ​രം യാ​ത്ര​ക്കാ​ര്‍.

ഇ​വ​രി​ല്‍ ഏ​റെ​യും സ്ത്രീ​ക​ള്‍. അ​നു​വ​ദ​നീ​യ​മാ​യ​തി​ലും മൂ​ന്നി​ര​ട്ടി​യോ​ളം യാ​ത്ര​ക്കാ​ര്‍ ക​യ​റി​യ​തോ​ടെ ബ​സി​ന്‍റെ ഷാ​സി ച​ക്ര​ങ്ങ​ളി​ല്‍ മു​ട്ടു​ന്ന സ്ഥി​തി​യാ​യി. ഇ​തോ​ടെ ജീ​വ​ന​ക്കാ​ര്‍ സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ വി​സ​മ്മ​തി​ച്ചു. ഒ​ടു​വി​ല്‍ ബ​സി​ല്‍​നി​ന്നു കു​റെ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യും ലൈ​നി​ല്‍ ആ​ളെ എ​ടു​ക്കാ​തെ​യു​മാ​ണു സ​ര്‍​വീ​സ് ന​ട​ത്തി​യ​ത്.

ഗു​ണ്ട​ല്‍​പേ​ട്ടി​ലെ പൂ​പ്പാ​ട​ങ്ങ​ളും മു​ന്തി​രി​ത്തോ​ട്ട​ങ്ങ​ളും കാ​ണാ​ന്‍ ഇ​ത​ര ജി​ല്ല​ക​ളി​ല്‍​നി​ന്ന​ട​ക്കം ആ​ളു​ക​ള്‍ എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ​യാ​ണു ബ​ത്തേ​രി​യി​ല്‍​നി​ന്നു​ള്ള പ്രി​യ​ദ​ര്‍​ശി​നി ബ​സി​ല്‍ തി​ര​ക്ക് വ​ര്‍​ധി​ച്ച​ത്.

അ​വ​ധി​ദി​വ​സ​ങ്ങ​ളി​ല്‍ ഗു​ണ്ട​ല്‍​പേ​ട്ടി​ലേ​ക്കു​ള്ള ബ​സി​ല്‍ പ​തി​വു​യാ​ത്ര​ക്കാ​ര്‍​ക്കു ക​യ​റാ​ന്‍ പ​റ്റാ​ത്ത അ​ത്ര തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. നി​ല​വി​ല്‍ ബ​ത്തേ​രി പ​ഴ​യ സ്റ്റാ​ന്‍​ഡി​ല്‍​നി​ന്ന് കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ മൂ​ന്നു ബ​സു​ക​ള്‍ എ​ട്ടു സ​ര്‍​വീ​സാ​ണു ഗു​ണ്ട​ല്‍​പേ​ട്ടി​ലേ​ക്കു ന​ട​ത്തു​ന്ന​ത്.

ശേ​ഷി​യി​ലും വ​ള​രെ​ക്കൂ​ടു​ത​ല്‍ യാ​ത്ര​ക്കാ​രു​മാ​യി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത് അ​പ​ക​ട​സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു.

Post a Comment

أحدث أقدم
Join Our Whats App Group