Join News @ Iritty Whats App Group

സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം


പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഇസ്തിരി പെട്ടിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു. പറവൂർ നഗരസഭ നാലാം വാർഡ് ചെറിയ പല്ലംതുരുത്ത് അടിമപ്പറമ്പിൽ സനീഷ് - നീതു ദമ്പതിമാരുടെ മകൾ സ്വാതി (13) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.30നാണ് സംഭവം. പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് സ്വാതി. തിങ്കളാഴ്ച രാവിലെ സ്കൂളിൽ പോകുന്നതിനായി യൂണിഫോം ഇസ്തിരിയിടുന്നതിനിടെയാണ് കുട്ടിക്ക് ഷോക്കേറ്റത്.

സ്വാതിയുടെ കരച്ചിൽ കേട്ട് അമ്മ നീതു ഓടിയെത്തുമ്പോൾ മുറിയിൽ താഴെ വീണ് കിടക്കുകയായിരുന്നു സ്വാതി. മെയിൻ സ്വിച്ച് ഓഫ് ചെയ്ത ശേഷം കുട്ടിയെ ഗവ. താലൂക്ക് ആശുപത്രിയിൽ എ‌ത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് സംസ്കാരം നടത്തും. സഹോദരൻ: സ്വാസ്തിക്.

Post a Comment

أحدث أقدم
Join Our Whats App Group