Join News @ Iritty Whats App Group

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ, മൊത്തം 1777 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ, മൊത്തം 1777 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം


ദില്ലി: ഒറ്റദിവസം കൊണ്ട് 114 പുതിയ എച്ച് 1 എൻ 1 (H1N1) പനി കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ദില്ലിയിൽ ജാഗ്രതാ നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിൽ 1777 എച്ച് 1 എൻ 1 കേസുകളാണ് ദില്ലിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പനി, ചുമ, തൊണ്ടവേദന, ശരീരവേദന, അമിതമായ ക്ഷീണം, തലവേദന, വിറയൽ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളെന്നും ഇത്തരം രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ ആവശ്യത്തിന് വിശ്രമിക്കുകയും ഡോക്ടറുടെ സേവനം തേടുകയും വേണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. രോഗപ്പകർച്ച തടയുന്നതിനായി തിരക്കുള്ള പൊതുസ്ഥലങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും കൈകൾ ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയായി സൂക്ഷിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് നിർദേശിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group