Join News @ Iritty Whats App Group

പൈതൽമലയിൽ റിസോർട്ട് കെയർടേക്കർ സ്റ്റാഫ് റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: അന്വേഷണം ഊർജിതം

പൈതൽമലയിൽ റിസോർട്ട് കെയർടേക്കർ സ്റ്റാഫ് റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: അന്വേഷണം ഊർജിതം


പൈതൽമലയിലെ നിള പൈതൽ റിസോർട്ടിലെ കെയർടേക്കർ സ്റ്റാഫ് റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.അടുത്തില വയലപ്ര സ്വദേശി മുണ്ടയാടൻ മനോജ് (53) ആണ് മരിച്ചത്.

 ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് മനോജിനെ സ്റ്റാഫ് റൂമിലെ ജനാലയുടെ കമ്പിയിൽ തോർത്ത് മുണ്ട് ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വിവരം കുടിയാന്മല പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ രണ്ട് വർഷമായി നിള പൈതൽ റിസോർട്ടിൽ കെയർടേക്കറായി ജോലി ചെയ്ത് വരികയായിരുന്നു മനോജ്. മുമ്പ് പ്രവാസിയായും, തുടർന്ന് ബസ് ഡ്രൈവറായും ഓട്ടോ ഡ്രൈവറായും പ്രവർത്തിച്ചിട്ടുണ്ട്.

പരേതനായ ബാലൻ - തങ്കം ദമ്പതികളുടെ മകനാണ് മനോജ്. ഭാര്യ: ബിജി. മക്കൾ: ജിഷ്‌ണു, ജിത്തു. സഹോദരങ്ങൾ: മിനി, മീന, പരേതനായ സുനിൽ.

Post a Comment

Previous Post Next Post
Join Our Whats App Group