Join News @ Iritty Whats App Group

സംസ്ഥാനത്ത് പരിശോധനയിൽ പരാജയപ്പെട്ട ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാനത്ത് പരിശോധനയിൽ പരാജയപ്പെട്ട ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു


തിരുവനന്തപുരം :സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനയിൽ കണ്ടെത്തിയ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു. മേയ് മാസം നടത്തിയ ഗുണനിലവാര പരിശോധനയിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയുമാണ് സംസ്ഥാനത്ത് നിരോധിച്ചത്. കാസകൽപ കഫ് സിറപ്പ്, പെയിൻ നിവാരൺ ചൂർണം എന്നിവയുൾപ്പെടെയുള്ള മരുന്നുകളുടെ വിൽപ്പനയും വിതരണവുമാണ് നിരോധിച്ചത്. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ളവർ അത് വിതരണക്കാർക്ക് തിരികെ നൽകാൻ അധികൃതർ നിർദ്ദേശിച്ചു.മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ആയുർവേദ ഡ്രഗ്സ് ഇൻസ്പെക്ടർമാരെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. 

കാസകൽപ കഫ് സിറപ്പ് (Kasakalpa Cough Syrup), മാരുതി ഫാർമ, റോഡ് നമ്പർ 26, ഡോർ നമ്പർ 49-403/1, പത്മ നഗർ, ഫേസ്-II, ഖുതുബുള്ളാപ്പൂർ, ചിന്തൽ, ഹൈദരാബാദ്, ബാച്ച് നമ്പർ: SK-VMP-01, നിർമ്മാണ തീയതി: മെയ് 2026, കാലാവധി അവസാനിക്കുന്നത്: ജനുവരി 01, 2028

വിശ്വാസസുധാരണം ലിക്വിഡ് (Viswasasudharan a Liquid)- മാരുതി ഫാർമ, റോഡ് നമ്പർ 26, ഡോർ നമ്പർ 49-403/1, പത്മ നഗർ, ഫേസ്-II, ഖുതുബുള്ളാപ്പൂർ, ചിന്തൽ, ഹൈദരാബാദ്, ബാച്ച് നമ്പർ: MP-VSK-18, നിർമ്മാണ തീയതി: മെയ് 2026, കാലാവധി അവസാനിക്കുന്നത്: ഒക്ടോബർ 1, 2027

ശ്വാസകൽപ ലിക്വിഡ് (Swasakalpa Liquid)-

മാരുതി ഫാർമ, റോഡ് നമ്പർ 26, ഡോർ നമ്പർ 49-403/1, പത്മ നഗർ, ഫേസ്-II, ഖുതുബുള്ളാപ്പൂർ, ചിന്തൽ, ഹൈദരാബാദ്, ബാച്ച് നമ്പർ: SK-VMP-01, നിർമ്മാണ തീയതി: മെയ് 2026, കാലാവധി അവസാനിക്കുന്നത്: ജനുവരി 01, 2028

ശ്വാസ സ്ഫടികാമൃത ലിക്വിഡ് (Swasa spatikaamrutha Liquid)- ശ്രീ വെങ്കിടേശ്വര ആയുർ ഫാർമ, യരപ്പനഹള്ളി, ദൊഡ്ഡഗുബ്ബി പോസ്റ്റ്, ബാംഗ്ലൂർ-560077, ബാച്ച് നമ്പർ: MPD, നിർമ്മാണ തീയതി: മെയ് 2026, കാലാവധി അവസാനിക്കുന്നത്: ജനുവരി 2029

വിസിൽ സിറപ്പ് - സിദ്ധ പ്രൊപ്രൈറ്ററി മെഡിസിൻ (Vizzle Syrup)- സഞ്ജീവി ഫാർമ, 75, വസന്തം സ്ട്രീറ്റ്, കുമാരൻ നഗർ, ചെന്നൈ-600050, ബാച്ച് നമ്പർ: 63, നിർമ്മാണ തീയതി: മെയ് 2026, കാലാവധി അവസാനിക്കുന്നത്: ഡിസംബർ 2026

പെയിൻ നിവാരൺ ചൂർണം (Pain Niwaran Churna)- എം/എസ് രാജസ്ഥാൻ ഹെർബൽ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, F-143, രണ്ടാം ഘട്ടം, റിക്കോ (RIICO) ഇൻഡസ്ട്രിയൽ ഏരിയ, ജുൻജുനു, രാജസ്ഥാൻ, ബാച്ച് നമ്പർ: PNG 25067, നിർമ്മാണ തീയതി: ജൂൺ 2026, കാലാവധി അവസാനിക്കുന്നത്: സെപ്റ്റംബർ 2027

Post a Comment

أحدث أقدم
Join Our Whats App Group