'സംസ്ഥാനത്ത് മഴ ലഭിക്കുന്നത് ഗുണം, കടം വാങ്ങിയ വൈദ്യുതി തിരികെ നൽകുന്നു'; പ്രതിസന്ധിയിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയിൽ പ്രശ്നം പരിഹരിച്ച് വരുന്നുവെന്ന് മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്ത് മഴ ലഭിക്കുന്നത് ഗുണമാകുന്നു. കടം വാങ്ങിയ വൈദ്യുതി തിരികെ നൽകി. വീണ്ടും വാങ്ങും. മഴയുടെ ഭാഗമായി ചിലയിടങ്ങളിൽ പോസ്റ്റുകൾ വീണിട്ടുണ്ട്. തകരാർ ഉടൻ പരിഹരിക്കും. സാമ്പത്തിക പ്രതിസന്ധി ഇല്ല എന്ന് പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു. വയനാട് ദുരന്തത്തിൽ ദുരന്തബാധിതർക്ക് സഹായം ചെയ്യും. മരണപ്പെട്ടവർക്ക് ആദരാഞ്ജലികളെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം തുറമുഖ കരാറിൽ ദേശാഭിമാനിയിലെ ലേഖനം സിപിഎമ്മിൻ്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു. എംഎസ് സി കമ്പനിയെ മഹത്വവൽക്കരിച്ചത് ദേശാഭിമാനിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ.പി. ധനപാലൻ അനുസ്മരണ യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സണ്ണി ജോസഫ്.
Post a Comment