Join News @ Iritty Whats App Group

പ്രധാനമന്ത്രി മോദിയെ വധിക്കുമെന്ന് ഭീഷണി; പരപ്പനങ്ങാടി സ്വദേശി മിഥുന്‍ രാജ് മാനസിക രോഗിയാണെന്ന് പോലിസ്

പ്രധാനമന്ത്രി മോദിയെ വധിക്കുമെന്ന് ഭീഷണി; പരപ്പനങ്ങാടി സ്വദേശി മിഥുന്‍ രാജ് മാനസിക രോഗിയാണെന്ന് പോലിസ്


രപ്പനങ്ങാടി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ഭീഷണി മുഴക്കിയ യുവാവ് പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവില്‍ സ്വദേശി മിഥുന്‍ രാജാണെന്ന് തിരിച്ചറിഞ്ഞു.


നേരത്തെ സംഘപരിവാര്‍ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്ന മിഥുന്‍ രാജ് 20 വര്‍ഷമായി മാനസിക രോഗത്തിന് ചികില്‍സ തേടുന്ന ആളാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.

പ്രധാനമന്ത്രിയെ വെള്ളിയാഴ്ച ദിവസം തലയറക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. മുസ് ലിംകളുടെ വിശേഷ ദിവസമായ വെള്ളിയാഴ്ച മോദിയുടെ തല അറുക്കുമെന്ന് ഭീഷണി മുഴക്കിയത് പ്രത്യേക ലക്ഷ്യം വച്ചാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഇയാള്‍ മുസ് ലിം ആണെന്ന് തെറ്റിദ്ധരിച്ച്‌ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വിദ്വേഷ പ്രചാരണം ആരംഭിച്ചിരുന്നു. ഇതിനിടേയാണ് ഇയാള്‍ പരപ്പനങ്ങാടി സ്വദേശി മിഥുന്‍ രാജ് ആണെന്ന് തിരിച്ചറിഞ്ഞത്.

എന്നാല്‍, 20 വര്‍ഷമായി ഇയാള്‍ മാനസിക രോഗത്തിന് ചികിത്സയിലാണന്നാണ് പോലിസ് പറയുന്നത്. ബന്ധുക്കളെ അടക്കം ആക്രമിച്ചതിനെ തുടര്‍ന്ന് പരപ്പനങ്ങാടി പോലിസ് ഇയാളെ കുതിരവട്ടം ആശുപത്രിയില്‍ എത്തിച്ചിരുന്നതായി പോലിസ് പറയുന്നു. വിദ്വേശ പ്രചരണങ്ങള്‍ക്കെതിരെ സ്വമേധയ കേസെടുക്കുന്ന പോലിസ് പ്രതി മാനസിക രോഗിയായതിനാല്‍ നടപടിയെടുത്തിട്ടില്ലന്നാണ് അറിയാന്‍ കഴിഞ്ഞത്.

മോദിയ അസഭ്യ വര്‍ഷം നടത്തിയതിന് ശേഷമാണ് വെള്ളിയാഴ്ച ദിവസം തല അറുക്കുമെന്ന് പറയുന്നത്. ഇയാളുടെ ഭീഷണി വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മലപ്പുറം ശൈലിയിലുള്ള ഇയാളുടെ സംസാരവും താടിയും കണ്ടതോടെ ഇയാള്‍ മുസ് ലിമാണെന്ന് തെറ്റിദ്ധരിച്ച്‌ സംഘപരിവാര്‍ വിദ്വേഷ പ്രചാരണം ആരംഭിച്ചു. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. മാനസിക രോഗിയാണെന്ന് പറയുന്നുണ്ടെങ്കിലും കൃത്യമായ ലക്ഷ്യത്തോടെയാണ് ഇയാള്‍ വെള്ളിയാഴച തന്നെ മോദിയുടെ തലയറുക്കുമെന്ന് പറയുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group