Join News @ Iritty Whats App Group

മട്ടന്നൂര്‍ മണ്ഡലത്തിലെ മൂന്ന്‌ വന്‍കിട പദ്ധതികള്‍ ജലരേഖയായി

മട്ടന്നൂര്‍ മണ്ഡലത്തിലെ മൂന്ന്‌ വന്‍കിട പദ്ധതികള്‍ ജലരേഖയായി


ട്ടന്നൂര്‍ മണ്ഡലത്തില്‍ പ്രഖ്യാപിച്ച മൂന്ന്‌ പദ്ധതികള്‍ ജലരേഖയായി മാറി. മട്ടന്നൂര്‍ വെള്ളിയാംപറമ്പിലെ കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ തുടങ്ങാന്‍ തീരുമാനിച്ച 140 കോടി രൂപയുടെ അന്താരാഷ്ര്‌ട കണ്‍വെന്‍ഷന്‍ സെന്ററും, നായിക്കാലി ടൂറിസം, ഈ സ്‌കൂട്ടര്‍ പദ്ധതി എന്നിവയാണ്‌ തുടര്‍ പ്രവര്‍ത്തനം ഇല്ലാത്തതിനാല്‍ നിലച്ചു പോയത്‌.

കണ്ണൂര്‍ അന്താരാഷ്ര്‌ട വിമാനത്താവളത്തിനടുത്ത്‌ 140 കോടി ചെലവഴിച്ചു നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ച കണ്‍വെന്‍ഷന്‍ സെന്റര്‍ ആണ്‌ തുടര്‍ പ്രവര്‍ത്തനം ഇല്ലാത്ത കാരണം നഷ്‌ടമായത്‌.

വെള്ളിയാംപറമ്പില്‍ കിന്‍ഫ്ര ഏറ്റെടുത്ത്‌ 15 ഏക്കര്‍ സ്‌ഥലത്താണ്‌ ഏകദേശം 140 കോടിയോളം രൂപ ചെലവഴിച്ച്‌ അന്താരാഷ്ര്‌ട കണ്‍വെന്‍ഷന്‍ ആന്‍ഡ്‌ എക്‌സിബിഷന്‍ സെന്റര്‍ നിര്‍മ്മിക്കാന്‍ അന്ന്‌ തീരുമാനമെടുത്തത്‌. അന്നത്തെ വ്യവസായ വകുപ്പ്‌ മന്ത്രി ഇ പി ജയരാജന്റെ പ്രത്യേക താല്‌പര്യം പ്രകാരമാണ്‌ 140 കോടിയുടെ പ്രോജക്‌റ്റിന്‌ സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്‌. കിഫ്‌ബിയില്‍ നിന്ന്‌ 102. 67 കോടി രൂപയും സംസ്‌ഥാന സര്‍ക്കാര്‍ 35 കോടി രൂപയാണ്‌ വകയിരുത്തിയത്‌. രാജ്യാന്തര നിലവാരത്തിലുള്ള സമ്മേളനങ്ങള്‍ നടത്താന്‍ ഒതുങ്ങുന്ന രീതിയിലാണ്‌ കണ്‍വെന്‍ഷന്‍ സെന്റര്‍ രൂപകല്‍പ്പന ചെയ്‌തത്‌.

3000ആളുകളെ ഉള്‍ക്കൊള്ളാവുന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ത്യയിലെയും വിവിധ വിദേശ രാജ്യങ്ങളിലെയും ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‌പനയും ഉദ്ദേശിച്ചാണ്‌ എക്‌സിബിഷന്‍ സെന്റര്‍. ഇതിനുപുറമേ ഫുഡ്‌ കോര്‍ട്ട്‌ അടക്കമുള്ള സൗകര്യവും പ്രോജക്‌ട് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ ആവശ്യത്തിന്‌ ഇല്ലാത്തതാണ്‌ ഇത്രയും വലിയ വികസന പദ്ധതി നഷ്‌ടമാകാന്‍ കാരണമായത്‌ കൂടാളി പഞ്ചായത്തിലെ പ്രകൃതിഭംഗി കൊണ്ട്‌ ശ്രദ്ധേയമായ നായിക്കാലി തുരുത്തിനെ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ടൂറിസം കേന്ദ്രമാക്കാന്‍ ഉദ്ദേശിച്ചാണ്‌ പദ്ധതിയാണ്‌ ലക്ഷ്യം കാണാതെ തറക്കല്ലില്‍ ഒതുങ്ങിയത്‌.

തറക്കല്ലിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നായിക്കാലി ടൂറിസം പദ്ധതിയുടെ പ്രവൃത്തി തുടങ്ങാനായില്ല. വയനാട്‌ കുറുവാ ദ്വീപിന്റെ മാതൃകയിലുള്ള വിനോദസഞ്ചാര കേന്ദ്രമാണ്‌ ഇവിടെ നിര്‍മിക്കുന്നത്‌.

20 കോടി രൂപ ചെലവഴിച്ച്‌ നടപ്പാക്കുന്ന പദ്ധതിയില്‍ ആറു കോടി രൂപയുടെ പ്രവൃത്തികള്‍ക്ക്‌ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരുന്നു. വെള്ളിയാംപറമ്പ്‌ കിന്‍ഫ്ര വ്യവസായ പാര്‍ക്ക്‌ കേന്ദ്രീകരിച്ച്‌ ഇസ്‌കൂട്ടര്‍ നിര്‍മാണ യൂണിറ്റ്‌ തുടങ്ങുന്നതിനാണ്‌ പദ്ധതിയുള്ളത്‌. പ്രഖ്യാപനവും തറക്കല്ലിടലും കഴിഞ്ഞിട്ട്‌ നാലുവര്‍ഷമായെങ്കിലും ഇതുവരെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങിയിട്ടില്ല. പൊതുമേഖലാ സ്‌ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡും മുംബൈ ആസ്‌ഥാനമായ ലോര്‍ഡ്‌സ് മാര്‍ക്ക്‌ ഇന്‍ഡിസ്‌ട്രീസും തമ്മിലാണ്‌ കരാര്‍ ഒപ്പുവെച്ചത്‌.

കിന്‍ഫ്ര പാര്‍ക്കില്‍ രണ്ടേക്കര്‍ സ്‌ഥലത്താണ്‌ ഇസ്‌കൂട്ടര്‍ നിര്‍മാണ യൂണിറ്റ്‌ സ്‌ഥാപിക്കുന്നത്‌. 2023 ഓഗസ്‌റ്റിലാണ്‌ അന്തിമകരാര്‍ ഒപ്പുവെച്ചത്‌. എട്ടു മാസത്തിനകം യൂണിറ്റിന്റെ നിര്‍മാണം തുടങ്ങുമെന്ന്‌ വ്യവസായ മന്ത്രി പി.രാജീവ്‌ അറിയിച്ചിരുന്നു. പാര്‍ക്കില്‍ യൂണിറ്റിന്‌ വേണ്ട സ്‌ഥലം അളന്ന്‌ അടയാളപ്പെടുത്തിയെങ്കിലും പിന്നീട്‌ തുടര്‍നടപടിയൊന്നും ഉണ്ടായിട്ടില്ല.

Post a Comment

Previous Post Next Post
Join Our Whats App Group