Join News @ Iritty Whats App Group

ദില്ലിയിൽ നിന്നും കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി, സുരക്ഷിതയെന്ന് പൊലീസ്

ദില്ലിയിൽ നിന്നും കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി, സുരക്ഷിതയെന്ന് പൊലീസ്


ദില്ലി: ദില്ലിയിൽ നിന്നും കാണാതായ മലയാളി പെൺകുട്ടിയെ സുരക്ഷിതമായി കണ്ടെത്തി. ഓഖ്ലയിൽ നിന്നുമാണ് പെൺകുട്ടിയെ കണ്ടെത്തിയത്.  മലയാളി കുടുംബമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ജാമിയ നഗർ പൊലിസ് സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണ്. രക്ഷിതാക്കൾ തിരുവനന്തപുരത്ത് നിന്നും ഇന്ന് രാത്രി ദില്ലിയിലെത്തും. ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥിനിയെയാണ് കാണാതായത്. എം എ ഇൻറർനാഷണൽ റിലേഷൻസ് വിദ്യാർഥിയാണ്. ഇന്നലെ രാത്രി 11:30 യോടെ ഓഖ്‌ലയിൽ നിന്നാണ് കാണാതായതെന്നും ഫോൺ മുറിയിൽ വെച്ചാണ് പോയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് ആശ്വാസ വാർത്ത പുറത്തുവന്നിട്ടുള്ളത്.

Post a Comment

Previous Post Next Post
Join Our Whats App Group