അടുക്കളയില്‍ കയറി പൂച്ചയെ വിഴുങ്ങി,വയര്‍ വീര്‍ത്ത് വന്ന വഴി പോകാൻ കഴിഞ്ഞില്ല : കണ്ണൂര്‍ മോറാഴയില്‍ വീട്ടില്‍ നിന്ന് പിടികൂടിയത് കൂറ്റൻ പെരുമ്പാമ്പിനെ
മോറാഴ : മോറാഴയില്‍ വീടിൻ്റെ അടുക്കളയില്‍ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. മോറാഴ കുട്ടഞ്ചേരി സ്വദേശി റംലയുടെ വീടിൻ്റെ അടുക്കളയില്‍ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.
ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു സംഭവം. അടുക്കളയില്‍ പാത്രങ്ങള്‍ സ്ഥാനം തെറ്റി കിടക്കുന്നതും ഒച്ച കേട്ടപ്പോഴുമാണ് റംല അടുക്കള പരിശോധിച്ചത് ഇതിനിടെയാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്.
വീടിൻ്റെ അടുക്കളയുടെ ഗ്രില്‍സിനിടെയിലൂടെയാണ് പെരുമ്പാമ്പ് കയറിയത് അടുക്കളയില്‍ നിന്നും പൂച്ചയെ വിഴുങ്ങിയതിനു ശേഷം വയർ വീർത്ത പെരുമ്പാമ്പിന് തിരിച്ചു വന്ന വഴി പോകാൻ കഴിഞ്ഞില്ല. റംല വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്‌റ്റ് റസ്ക്യൂവേറ്റർമാർ സ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടികൂടി ആവാസ വ്യവസ്ഥയിലേക്ക് വിട്ടയച്ചു. സ്ത്രീകളും കുട്ടികളുമുളള വീട്ടില്‍ പെരുമ്പാമ്പ് കയറിയത് അല്‍പ്പനേരം പരിഭ്രാന്തി പരത്തിയിരുന്നു.
Post a Comment