Join News @ Iritty Whats App Group

ഇരിട്ടി വാളത്തോട് വനമേഖലയിൽ ജാർഖണ്ഡ് സ്വദേശിയായ വിജയ് ദഹങ്കയെ കാണാതായിട്ട് രണ്ടാഴ്ച പിന്നിടുന്നു;ഡ്രോൺ തെരച്ചിലും പരാജയം

ഇരിട്ടി വാളത്തോട് വനമേഖലയിൽ ജാർഖണ്ഡ് സ്വദേശിയായ വിജയ് ദഹങ്കയെ കാണാതായിട്ട് രണ്ടാഴ്ച പിന്നിടുന്നു;ഡ്രോൺ തെരച്ചിലും പരാജയം


ഇരിട്ടി: ഇരിട്ടി വാളത്തോട് വനമേഖലയിൽ ജാർഖണ്ഡ് സ്വദേശിയായ വിജയ് ദഹങ്കയെ കാണാതായിട്ട് രണ്ടാഴ്ച പിന്നിടുന്നു. ഡ്രോണുകൾ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ഉൾവനത്തിൽ വരെ തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കുറിച്ച് യാതൊരു വിവരവും കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ ദുരൂഹത ഏറുന്ന സാഹചര്യത്തിൽ അന്വേഷണം ജാർഖണ്ഡിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം.

ഈ മാസം പത്താം തീയതിയാണ് വിജയ് ദഹങ്ക വാളത്തോട് വനത്തിനുള്ളിൽ അകപ്പെടുന്നത്. വിവരമറിഞ്ഞതിനെ തുടർന്ന് പൊലീസും വനം വകുപ്പും സംയുക്തമായി ഉൾവനങ്ങളിൽ വരെ കയറി ദിവസങ്ങളോളം വ്യാപക തെരച്ചിൽ നടത്തിയിരുന്നു. കാടിന്റെ ഉൾപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഡ്രോണുകൾ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ല. വിജയ് ദഹങ്ക വനപാതയിലൂടെ സഞ്ചരിച്ച് അതിർത്തി കടന്ന് കർണാടകയിൽ എത്തിയോ എന്ന സംശയവും ശക്തമാണ്. മാവോയിസ്റ്റ് സാന്നിധ്യമുള്ള വനമേഖലയായതിനാൽ തിരോധാനത്തിൽ ദുരൂഹതയെറുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group