Join News @ Iritty Whats App Group

പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട രണ്ട് യുവാക്കളെ അഗ്നി രക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി

പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട രണ്ട് യുവാക്കളെ അഗ്നി രക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി


ഇരിട്ടി: പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട രണ്ട് യുവാക്കളെ അഗ്നി രക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി. പാലപ്പുഴ സ്വദേശി അനുരാഗ് (20 ), എറണാകുളം സ്വദേശി ആഷിക്ക് (21) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ബാവലി പുഴയുടെ ഭാഗമായ പലപ്പുഴ കൂടലാട് ഭാഗത്താണ് യുവാക്കൾ കളിക്കാനിറങ്ങിയത്. ചൊവ്വാഴ്ച്ച രാത്രി ഏഴു മണിയോടെ ആയിരുന്നു സംഭവം. പേരാവൂരിൽ നിന്നും എത്തിയ അഗ്നി രക്ഷാ സേനയാണ് ഇവരെ രക്ഷിച്ചത്. സീനിയർ ഫയർ ഓഫീസർ ടി.കെ. വിനുവിൻ്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ ടി. ജെ. റോബിൻ, കെ. രമേശൻ, ആർ. അനീഷ്‌, കാർത്തികേയൻ, കെ.വിനോയ്, കെ.എസ്. രമേശ്, സുനി ജോർജ്, എൻ.ജെ.അനു, എൻ. സജേഷ്, ജോജോ എന്നിവർ രക്ഷപ്രവർത്തനം നടത്തി.

Post a Comment

أحدث أقدم
Join Our Whats App Group