Join News @ Iritty Whats App Group

'കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ...പിന്നെയാ ഡൽഹി', നീറ്റ് പരീക്ഷാ ചോർച്ചക്കെതിരായ പ്രതിഷേധങ്ങൾക്കെതിരെ കൃഷ്ണകുമാർ

'കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ...പിന്നെയാ ഡൽഹി', നീറ്റ് പരീക്ഷാ ചോർച്ചക്കെതിരായ പ്രതിഷേധങ്ങൾക്കെതിരെ കൃഷ്ണകുമാർ


തിരുവനന്തപുരം: കാശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ ഡൽഹിയിലെ സംഘർഷം അവസാനിപ്പിക്കാൻ അറിയാമെന്നും നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോസ്റ്റർ പങ്കുവച്ചാണ് എൻഎഫ്ഡിസി ചെയർമാൻ കൂടിയായ കൃഷ്ണകുമാർ ഡൽഹിയിലെ നീറ്റ് പരീക്ഷാ ചോർച്ചയ്ക്കെതിരായ പ്രതിഷേധങ്ങൾക്കെതിരെ പ്രതികരിച്ചിട്ടുള്ളത്. നീറ്റ് ഉൾപ്പെടെയുള്ള വിവിധ മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ കോക്ക്റോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭം ദില്ലിയിൽ കൂടുതൽ കരുത്താർജ്ജിക്കുന്നതിനിടയിലാണ് കൃഷ്ണകുമാറിന്റെ പ്രതികരണമെത്തുന്നത്.

ഡൽഹിയിൽ വിദ്യാർഥി പ്രക്ഷോഭം ശക്തമാകുമ്പോൾ നരേന്ദ്ര മോദി സർക്കാർ സമ്മർദത്തിലെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടയിലാണ് കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്. ജന്തർമന്തറിൽ സിജെപി സമരം കൂടുതൽ ശക്തിപ്രാപിക്കുകയാണ്. സമരക്കാരുമായി ചർച്ചയ്ക്കായി കേന്ദ്രം വീണ്ടും ശ്രമം തുടങ്ങിയിട്ടുണ്ട്. അതേസമയം ഇന്നലെ രാത്രി നടന്ന സംഘർഷത്തെ തുടർന്ന് സമരവേദിക്ക് സമീപം കൂടുതൽ പൊലീസിനെ വിന്യസിക്കാൻ തീരുമാനം എടുത്തിട്ടുണ്ട്.സമരം കണക്കിലെടുത്ത് ദില്ലിയിൽ ഇന്നും നിയന്ത്രണങ്ങൾ തുടരും

Post a Comment

Previous Post Next Post
Join Our Whats App Group