രാവിലെ ഇറങ്ങിയത് അത് പോലെ തിരിച്ചു കയറി; വൈകീട്ടോടെ സ്വർണ വിലയിൽ വൻ വർധനവ്
തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. വൈകുന്നേരം കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട പുതിയ കണക്കുകൾ പ്രകാരം ഗ്രാമിന് 135 രൂപയും പവന് 1080 രൂപയുമാണ് വർധിച്ചിരിക്കുന്നത്.
ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,040 രൂപയും ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,04,320 രൂപയുമായി വില. ഇന്ന് രാവിലെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 12, 905 രൂപയായിരുന്നു വില. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ വില ഏറിയും കുറഞ്ഞും തന്നെ തുടരുന്നത് ആഭരണ പ്രേമികളിലും സ്വർണം വാങ്ങണോയെന്നത് സംബന്ധിച്ച് കനത്ത ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത്.
إرسال تعليق