Join News @ Iritty Whats App Group

രാവിലെ ഇറങ്ങിയത് അത് പോലെ തിരിച്ചു കയറി; വൈകീട്ടോടെ സ്വർണ വിലയിൽ വൻ വർധനവ്

രാവിലെ ഇറങ്ങിയത് അത് പോലെ തിരിച്ചു കയറി; വൈകീട്ടോടെ സ്വർണ വിലയിൽ വൻ വർധനവ്


തിരുവനന്തപുരം:സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വ‍ർധനവ്. വൈകുന്നേരം കേരള ​ഗോൾഡ് മെ‍‌ർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട പുതിയ കണക്കുകൾ പ്രകാരം ​ഗ്രാമിന് 135 രൂപയും പവന് 1080 രൂപയുമാണ് വ‍ർധിച്ചിരിക്കുന്നത്. 
ഇതോടെ ഒരു ​ഗ്രാം സ്വ‍‍‌ർണത്തിന് 13,040 രൂപയും ഒരു പവൻ 22 കാരറ്റ് സ്വ‌‌ർണത്തിന് 1,04,320 രൂപയുമായി വില. ഇന്ന് രാവിലെ 22 കാരറ്റ് ഒരു ​ഗ്രാം സ്വ‍ർണത്തിന് 12, 905 രൂപയായിരുന്നു വില. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ വില ഏറിയും കുറഞ്ഞും തന്നെ തുടരുന്നത് ആഭരണ പ്രേമികളിലും സ്വർണം വാങ്ങണോയെന്നത് സംബന്ധിച്ച് കനത്ത ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group