Join News @ Iritty Whats App Group

കാഞ്ഞിരോട് വെച്ച് അപകടത്തിൽ മരിച്ച ഓട്ടോ ഡ്രൈവർ സുരേഷ് ബാബുവിന് നാടിന്റെ അന്ത്യാഞ്ജലി

കാഞ്ഞിരോട് വെച്ച് അപകടത്തിൽ മരിച്ച ഓട്ടോ ഡ്രൈവർ സുരേഷ് ബാബുവിന് നാടിന്റെ അന്ത്യാഞ്ജലി


ഇരിട്ടി: കാഞ്ഞിരോട് വെച്ച് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടത്തിൽ മരിച്ച ഇരിട്ടിയിലെ ഓട്ടോ ഡ്രൈവർ വികാസ്‌നഗർ സരോവരത്തിൽ കെ. സുരേഷ്‌ബാബുവിന്‌ നാടിന്റെ അന്തിമാഞ്ജലി. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ്‌ ഇരിട്ടിയിൽ നിന്ന്‌ കണ്ണൂരിലേക്കുള്ള ഓട്ടത്തിനിടെ സുരേഷ്‌ബാബുവിന്റെ ഓട്ടോ എതിരെവന്ന കാറുമായി കൂട്ടിയിടിച്ചത്‌. ഗുരുതര പരിക്കേറ്റ സുരേഷ്ബാബുവിനെ കണ്ണൂർ എകെജി ആശിപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന്‌ ശേഷം ഞായർ രാവിലെ പതിനൊന്നരയോടെ ഇരിട്ടി സിറ്റി സെന്ററിലെ ഓട്ടോസ്റ്റാന്റിൽ എത്തിച്ച്‌ പൊതുദർശനത്തിന്‌ വച്ചു. ദുഖസൂചകമായി ഞായറാഴ്‌ച ഉച്ചക്ക് രണ്ട്‌ മണിവരെ ഇരിട്ടിയിലെ ഓട്ടോറിക്ഷകൾ സർവീസ്‌ നിർത്തിവച്ചു. മൃതദേഹത്തിൽ തൊഴിലാളികളും വിവിധ സംഘടനാ നേതാക്കളും അന്തിമോചാരമർപ്പിച്ചു. വികാസ്‌ നഗറിലെ വീട്ടിലെത്തിച്ച മൃതദേഹം ഉച്ചക്ക്‌ രണ്ടു മണിയോടെ പൊറോറ നിദ്രാലയത്തിൽ സംസ്കരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group