സംവാദത്തേക്കാൾ സർക്കാരിൻ്റെ മുൻഗണന അടിച്ചമർത്തലിനാണെന്ന് സോണിയ ഗാന്ധി; പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് രാഹുൽ ഗാന്ധി
ദില്ലി:സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും. സംവാദത്തേക്കാൾ സർക്കാരിൻ്റെ മുൻഗണന അടിച്ചമർത്തലിനാണെന്നും കർഷകർക്കും, സാമൂഹികപ്രവർത്തകർക്കും പിന്നാലെ വിദ്യാർത്ഥികളിലേക്കും ആ രീതി തുടരുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു. വിദ്യാഭ്യാസമേഖലയെ പാടേ തകർത്തു. വിദ്യാർത്ഥി പ്രതിഷേധം സർക്കാരിൻ്റെ യഥാർത്ഥ മുഖം തുറന്ന് കാട്ടിയെന്നും പ്രതിപക്ഷം വിദ്യാർത്ഥികൾക്കൊപ്പമെന്നും സോണിയ ഗാന്ധി പറഞ്ഞു.
അതേസമയം, വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ഉയർത്തി പിന്നോട്ടില്ലെന്ന് രാഹുൽഗാന്ധിയും വ്യക്തമാക്കി. പ്രധാനമന്ത്രി മാപ്പ് പറയണം. ധർമ്മേന്ദ്രപ്രധാനെ പുറത്താക്കണം. വിദ്യാർത്ഥികളെ തല്ലിച്ചച്ചവർക്കെതിരെ നടപടി വേണമെന്നും രാഹുൽ എക്സിൽ കുറിച്ചു.
إرسال تعليق