Join News @ Iritty Whats App Group

ഉപരാഷ്ട്രപതിയും സുരേഷ് ഗോപിയും മറുപടി അർഹിക്കുന്നില്ല, പിന്നീൽ ​രാഷ്ട്രീയലക്ഷ്യം, പരസ്യപ്രതികരണത്തിനില്ലെന്നും എൻഎസ്എസ്

വേറെ ലക്ഷ്യങ്ങൾ

തനിക്കെതിരെ ഉപരാഷ്ട്രപതിയും സുരേഷ്​ഗോപിയും നടത്തിയ വിമർശനങ്ങൾക്ക് മറുപടി അർഹിക്കുന്നില്ലെന്ന് എൻഎസ്എസ് ജനറൽസെക്രട്ടറി ജി സുകുമാരൻനായർ. മന്നം സമാധിയിൽ ഇന്നയാൾ വരണം ഇന്നയാൾ വരണ്ട എന്ന് ഒരാൾ തീരുമാനിക്കുമെന്ന ചിന്ത വേണ്ടെന്നായിരുന്നു ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്റെ വിമ‍ർശനം. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്നായിരുന്നു സുരേഷ് ​ഗോപിയുടെ പ്രസ്താവന. ദില്ലിയിൽ മന്നം സ്മൃതി മണ്ഡപം ഉത്​ഘാടനവേദിയിൽ നടത്തിയ പ്രസ്താവനകളിൽ പരസ്യ പ്രതികരണം വേണ്ടെന്നാണ് എൻഎസ്എസ് നിലപാട്.

ആർക്കും വിലക്കില്ല

പ്രസ്താവനകൾക്ക് പിന്നിൽ രാഷ്ട്രീയ ​ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്നാണ് എൻഎസ്എസ് വിലയിരുത്തൽ. മന്നം സമാധിയിൽ പ്രവേശനവിലക്കില്ലെന്ന് സുകുമാരൻനായ‍ർ പറഞ്ഞു. എന്നാൽ നായയുമായിട്ടുള്ള പരിശോധന അംഗീകരിക്കാൻ ആവില്ല.

എൻഎസ്എസ് ക്ഷേത്രം പോലെ കാണുന്ന സ്ഥലമാണ് മന്നം സമാധി. പ്രോട്ടോക്കോൾ പാലിക്കാനെന്ന പേരിലുള്ള ഇത്തരം പരിശോധനകൾ അം​ഗീകരിക്കാൻ പറ്റില്ല. സുരേഷ് ഗോപി ബജറ്റ് യോ​ഗത്തിനുള്ളിൽ കയറാൻ ശ്രമിച്ചതാണ് തടഞ്ഞതെന്നും സുകുമാരൻ നായർ പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിൽ ഉപരാഷ്ട്രപതിക്ക് മന്നം സമാധി സന്ദർശിക്കാൻ അനുമതി നൽകിരുന്നില്ല. ഇതിനെതിരെയായിരുന്നു. സിപി രാധാകൃഷ്ണന്റെ വിമർശനം.

Post a Comment

أحدث أقدم
Join Our Whats App Group