Join News @ Iritty Whats App Group

ഇരിട്ടിയിൽ നൂറോളം യാത്രക്കാരെ കുത്തിനിറച്ച പ്രിയദർശിനി ബസ് വഴിയിൽ കുടുങ്ങി;

ഇരിട്ടിയിൽ നൂറോളം യാത്രക്കാരെ കുത്തിനിറച്ച പ്രിയദർശിനി ബസ് വഴിയിൽ കുടുങ്ങി;


ഇരിട്ടി: നൂറോളം യാത്രക്കാരെ കുത്തിനിറച്ച് ഇരിട്ടിയിൽ നിന്നും കീഴ്പ്പള്ളിയിലേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് ഇരിട്ടി പോലീസ് സ്റ്റേഷന് സമീപത്ത് വഴിയിൽ കുടുങ്ങി. അമിതഭാരം കാരണം ബസ്സിന്റെ ബോഡി ടയറിൽ ഉരസിയതോടെ വാഹനം മുന്നോട്ട് നീങ്ങാനാകാതെ വരികയായിരുന്നു. ഇതോടെ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച ബസ്സിലെ യാത്രക്കാർ മറ്റ് ബസ്സു കളിൽ കയറിപ്പോവുകയായിരുന്നു. 


ഇതിനു ശേഷം ബസ്സിന്റെ ടയർ പരിശോധിച്ചപ്പോഴാണ് തേഞ്ഞുതീരാറായ ടയർ ഉപയോഗിച്ചാണ് സർവീസ് നടത്തിയിരുന്നതെന്ന് വ്യക്തമായത്. ഇത്തരം ടയറുകളുമായി ഇത്രയധികം യാത്രക്കാരെ കയറ്റി സർവീസ് നടത്തുന്നത് ഗുരുതര അപകടസാധ്യതയും മനുഷ്യരുടെ ജീവൻ വെച്ചുള്ള കാലിയാണെന്നും അറിയാമെങ്കിലും കെഎസ്ആർടിസി അധികൃതർ ഇതൊന്നും മുഖവിലക്കെടുക്കാറില്ല. രണ്ടാഴ്ചമുമ്പ് ഇത്തരം വാഹനങ്ങൾ പരിശോധിച്ച് കെ എസ് ആർ ടി സി ബസ്സുകൾക്കുൾപ്പെടെ മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തിരുന്നു. മോട്ടോർ വാഹന വകുപ്പും പോലീസും പതിവായി വാഹന പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും, ഇത്തരത്തിൽ നിയമലംഘനം നടത്തി സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ വിസമ്മതിക്കുകയാണ്.

Post a Comment

أحدث أقدم
Join Our Whats App Group