പാനൂർ പൂക്കോമിൽ പ്ലസ് വൺ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു
പാനൂർ: പാനൂരിനടുത്ത പൂക്കോമിൽ ക്ഷേത്രക്കുളത്തിൽ 16 കാരൻ മുങ്ങി മരിച്ചു. ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി അദൈത് (16) ആണ് ഇന്ന് 12 മണിയോടെയാണ് സംഭവം പെരിങ്ങളം വെറ്റിനറി ആശുപത്രിയിലെ അറ്റൻഡർ ദിവ്യയുടെ മകനാണ്.News
പൂക്കോം ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രക്കുളത്തിലാണ് അദൈത്
മുങ്ങി മരിച്ചത്. എറണാകുളം പെരുമ്പാവൂർ മുടക്കുഴ പുതിയടത്ത് ചാലിൽ അനിൽകുമാറിൻ്റെയും ദിവ്യ കെ ദിവാകരൻ്റെയും (ലൈവ് സ്റ്റോക്ക് അസിസ്റ്റൻ്റ്, പെരിങ്ങളം) മകനാണ്. അണിയാരം മൂത്തേടത്ത് ക്ഷേത്തിന് സമീപം ഇളയടത്ത് താഴെ കുനിയിൽ വീട്ടിൽ വാടകക്ക് താമസിക്കുകയായിരുന്നു.
സഹോദരൻ കുടെയുണ്ടായിരുന്നു. ജ്യേഷ്ഠൻ മുങ്ങിയത് ഇളയ സഹോദരന് മനസ്സിലായിരുന്നില്ല. സഹോദരൻ: കാശിനാഥ് (അഞ്ചാം ക്ലാസ് വിദ്യാർത്ഥി, കാടാംകുനി യു .പി സ്ക്കൂൾ). പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം പെരുമ്പാവൂരിലേക്ക് കൊണ്ടുപോകും.
إرسال تعليق