'ഉളിയിൽ ലഹരി മുക്ത വാർഡ്' പ്രഖ്യാപന സംഗമത്തിന്റെ സംഘാടക സമിതി യോഗം ചേർന്നു
ഇരിട്ടി: ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി 'എന്റെ ഉളിയിൽ ലഹരി മുക്ത വാർഡ്' പ്രഖ്യാപന സംഗമത്തിന്റെ സംഘാടക സമിതി യോഗം ചേർന്നു. വാർഡിലെ വിവിധ രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ പ്രതിനിധികൾ സംബന്ധിച്ച യോഗം വാർഡ് കൗൺസിലർ ഷബ്‌ന ഷെറിന്റെ ആദ്യക്ഷതയിൽ
എക്‌സൈസ് ഓഫീസർ കെ. കെ. രാഗിൽ ഉദ്ഘാടനം നിർവ്വഹിച്ചു,
വാർഡിനെ സമ്പൂർണ്ണമായി ലഹരി മുക്തമാക്കാൻ വ്യാപാരികൾ, ചുമട്ടു, ഓട്ടോ തൊഴിലാളികൾ, വിദ്യാർത്ഥി - രക്ഷിതാക്കൾ ഉൾപ്പെടെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ പ്രഖ്യാപന സംഗമം നടത്താനും സ്‌കൂളുകളിൽ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. വിവിധ മേഖലകളിലെ പ്രതിനിധികളായി ആർ കെ മുജീബ്, സി. കെ. രാമകൃഷ്ണൻ, വി. പി. ജഗദീശൻ, പി.സി ലത്തീഫ്, പി. പി. ആയിഷ, സി. എച്ച്. സീനത്ത്, എൻ. എൻ. അബ്ദുൽ ഖാദർ, അൽത്താഫ് അഹമ്മദ്, ടിപി അബ്ദുള്ള, സി. വി. പ്രജിൽ, വി സിനോജ്, നിഷാദ് സെബാസ്റ്റ്യൻ, ഷാജീവൻ, ഖാദർ ഉളിയിൽ, സ്വാദിഖ് അലി അൽ ഹാദി, പി. വി. അബ്ദുറഹിമാൻ, ടി. കെ. റഫ്ഷാൻ, എന്നിവർ സംബന്ധിച്ചു.
إرسال تعليق