Join News @ Iritty Whats App Group

കണ്ണൂര്‍ നഗരത്തില്‍ മയക്കുമരുന്നു മായി കുപ്രസിദ്ധ വില്‍പ്പനക്കാരൻ അറസ്റ്റില്‍

കണ്ണൂര്‍ നഗരത്തില്‍ മയക്കുമരുന്നു മായി കുപ്രസിദ്ധ വില്‍പ്പനക്കാരൻ അറസ്റ്റില്‍


ണ്ണൂർ: കണ്ണൂർ നഗരത്തിലെ ബർണ ശേരിയില്‍ മാരക മയക്കുമരുന്നായ ഹെറോയിനുമായി മയക്കുമരുന്ന് വില്‍പനക്കാരൻ അറസ്റ്റില്‍.

രഞ്ജിയെന്ന രഞ്ജിത്തിനെയാണ് (31) ലഹരി വില്‍പനയ്ക്കിടെ വെള്ളിയാഴ്ച്ച പകല്‍ ഒരു ഗ്രാം ഹൊറോയിനും ഇതു വിറ്റു കിട്ടിയ 43 700 രൂപയുമായി ബർണ ശേരി മൊയ്തീൻ പള്ളിക്ക് സമീപത്തു നിന്നും പിടികൂടിയത് .

കണ്ണൂർ നഗരത്തിലെ ലഹരി വില്‍പ്പനക്കാരില്‍ മുഖ്യ കണ്ണിയാണ് ഇയാളെന്ന് എക്സൈസ് അറിയിച്ചു. മുംബൈയില്‍ നിന്നും ഹെറോയിൻ എത്തിച്ചു കണ്ണൂർ നഗരത്തിലും മറ്റിടങ്ങളിലും ചില്ലറ വില്‍പന നടത്തുന്നതാണ് ഇയാളുടെ രീതി. ഇയാളുടെ സാമ്പത്തിക സ്രോതസ് ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് കണ്ണൂർ റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ അക്ഷയ് അറിയിച്ചു. റെയ്ഡിൻ എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) എം കെ സന്തോഷ്, ടി. ഖാലിദ്, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ഇ. സുജിത്ത്, രജീഷ രവീന്ദ്രൻ , ഷിംന എന്നിവരും പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group