‘വിദ്യാർത്ഥികളെ ആക്രമിക്കുന്നത് അവസാനിപ്പിക്കു, ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടൻ രാജിവെക്കണം’; സമരത്തിൽ പരുക്കേറ്റ വിദ്യാര്‍ത്ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി
ജന്തർ മന്തറിലെ സമരത്തിൽ പരുക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി. വിദ്യാർത്ഥികൾക്ക് മേൽ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചു, നരേന്ദ്രമോദി പൊലീസ് അതിക്രമം നടത്തിയ യുവാക്കളോട് മാപ്പ് പറയണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വിദ്യാർത്ഥികളെ ആക്രമിക്കുന്നത് അവസാനിപ്പിക്കു എന്നും ധർമേന്ദ്രർ പ്രധാൻ രാജിവയ്ക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പൊലീസ് അതിക്രമം നേരിട്ട ഹരിയാന സ്വദേശിക്ക് ഒപ്പമാണ് രാഹുൽ മാധ്യമങ്ങളെ കണ്ടത്. അതിക്രമം നടത്തിയവർക്ക് എതിരെ നടപടി എടുക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ക്രിമിനല്‍ മന്ത്രിയാണെന്നും അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം തകരുന്നതിന്റെ പ്രതീകമാണ് ധര്‍മേന്ദ്ര പ്രധാന്‍ എന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ആയിരക്കണക്കിന് ആളുകളെ തെരുവിലിറക്കിയത് അദ്ദേഹമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിഷേധത്തിനിടെ പെല്ലറ്റ് തോക്ക് ഉപയോഗിച്ചിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിപ്പിടിച്ച് സമാധാനപരമായി പ്രതിഷേധിച്ച എന്റെ ഈ സഹോദരന് പെല്ലറ്റ് തോക്കിനാല്‍ പരിക്കേറ്റു. അദ്ദേഹത്തിന്റെ കണ്ണിനാണ് പരിക്കേറ്റത്, കാഴ്ച നഷ്ടപ്പെട്ടു. ആയിരക്കണക്കിന് യുവാക്കള്‍ക്ക് നേരെ ലാത്തി ചാര്‍ജും ഉണ്ടായി. പൊലീസ് വിദ്യാര്‍ഥികൾക്ക് നേരെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്,’ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.
Post a Comment