പിണറായി വിജയന്റെ പിണറായി പാണ്ട്യാലമുക്കിലെ വീട്ടില്‍ വീണ്ടും ഇ ഡി; അകത്ത് കയറാതെ പരിശോധന
കണ്ണൂര്‍: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പിണറായി പാണ്ട്യാലമുക്കിലെ വീട്ടിലാണ് ഇ ഡി എത്തിയത്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് ഇ ഡി സംഘം വീടിന് സമീപത്ത് എത്തിയത്. പാതിരിയാട് വില്ലേജ് ഓഫീസറില്‍ നിന്നും ഇ ഡി സംഘം വിവരങ്ങള്‍ തേടി. വില്ലേജ് ഓഫീസറെ ഒപ്പം കൂട്ടിയാണ് വീട്ടിലെത്തിയത്. വീടിന് അകത്ത് കയറാതെയായിരുന്നു പരിശോധന. സ്‌കെച്ച് പ്ലാന്‍ സംബന്ധിച്ച വിവരങ്ങളാണ് അന്വേഷിച്ചത്. ഇ ഡി സംഘം ഇപ്പോഴും കണ്ണൂരില്‍ തന്നെ തുടരുന്നതായാണ് വിവരം.
രണ്ട് ഇ ഡി ഉദ്യോഗസ്ഥരാണ് പാതിരിയോട് വില്ലേജ് ഓഫീസറെയും കൂട്ടി പ്രതിപക്ഷ നേതാവിന്റെ വീട്ടിലെത്തിയത്. വീടിന് മുന്നിലുളള സ്ഥലത്തിന്റെ ഫോട്ടോ പകര്‍ത്തിയ ശേഷം സംഘം മടങ്ങി. തുടര്‍ന്ന് പിണറായി വില്ലേജിലെ എടക്കടവിലെത്തി പിണറായി വിജയന്റെ മകള്‍ വീണ ടിയുടെ ഉടമസ്ഥതയിലുളള ഭൂമിയുടെയും ചിത്രങ്ങളെടുത്ത് മടങ്ങി. എന്നാല്‍ എന്തിനാണ് പരിശോധന നടത്തിയത് എന്നത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.
إرسال تعليق