പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശങ്ങൾ; യൂട്യൂബർക്കെതിരെ പരാതി നൽകി യൂത്ത് ലീഗ്
മലപ്പുറം: വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയ യൂട്യൂബർക്കെതിരെ പരാതി നൽകി യൂത്ത് ലീഗ്. മലപ്പുറം പൊലീസിലാണ് പരാതി നൽകിയത്. BRAHMA COGNITION എന്ന യൂട്യൂബ് ചാനലിനെതിരെയാണ് പരാതി. തിരുവനന്തപുരത്തെ പരിപാടിയിൽ പി കെ കുഞ്ഞാലിക്കുട്ടിയും കെ എം ഷാജിയും നിലവിളക്ക് കൊളുത്തിയതുമായി ബന്ധപ്പെട്ട് മതസ്പർദ്ധ ഉണ്ടാക്കുന്നതും അശ്ലീലവുമായ പരാമർശങ്ങളാണ് വീഡിയോയിലെന്ന് യൂത്ത് ലീഗ് പരാതിയില്‍ പറയുന്നു. യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് ഷാഫി കാടേങ്ങൽ ആണ് പരാതി നൽകിയത്.
إرسال تعليق