Join News @ Iritty Whats App Group

‘പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും’,ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ..; സംസ്ഥാനത്തെ പവർ കട്ടിൽ സർക്കാരിനെ ട്രോളി വി. ശിവൻകുട്ടി

‘പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും’,ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ..; സംസ്ഥാനത്തെ പവർ കട്ടിൽ സർക്കാരിനെ ട്രോളി വി. ശിവൻകുട്ടി


കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് തുടരുന്ന വ്യാപക പവർ കട്ടിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെതിരെ പരിഹാസവുമായി മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഎം നേതാവുമായ വി. ശിവൻകുട്ടി. ‘ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ’ എന്ന കുറിപ്പോടെയാണ് യുഡിഎഫ് സർക്കാരിനെ വിമർശിച്ചത്. ‘പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും’ എന്ന വാചകത്തിലൂടെയാണ് അദ്ദേഹം ഫെയ്‌സ്ബുക്കിൽ പരിഹാസം പങ്കുവെച്ചത്.

മൺസൂൺ കാലത്തെ കനത്ത ചൂടിനിടെ രാത്രികാല പവർ നിയന്ത്രണം ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന സാഹചര്യത്തിലാണ് ശിവൻകുട്ടിയുടെ പ്രതികരണം. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം എത്ര ദിവസം കൂടി തുടരുമെന്ന് വ്യക്തമാക്കാനാകില്ലെന്ന വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വിമർശനം ഉയർന്നത്.

സംസ്ഥാനത്ത് വൈദ്യുതി ഉപയോ​ഗം കുത്തനെ കൂടിയെന്നും എത്ര നാൾ നിയന്ത്രണം തുടരേണ്ടി വരുമെന്ന് അറിയില്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് വ്യാഴാഴ്ച രാവിലെ പ്രതികരിച്ചിരുന്നു. കൈമാറ്റ വ്യവസ്ഥയിൽ വാങ്ങിയ വൈദ്യുതി തിരിച്ചു നൽകേണ്ടത് ബാധ്യതയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

കേന്ദ്ര പൂളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി അളവ് കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യം ഭരണപരാജയം എന്ന് പറയുന്നത് ശരിയല്ല. ഇടതുസർക്കാരിന്റെ കാലത്തും നിയന്ത്രണം ഉണ്ടായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി

Post a Comment

Previous Post Next Post
Join Our Whats App Group