Join News @ Iritty Whats App Group

മഴയുടെ കുറവും കടുത്ത ചൂടും, സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയിൽ കുറവ്; കൂടുതൽ പണം നൽകി വൈദ്യുതി വാങ്ങുന്നു: മന്ത്രി സണ്ണി ജോസഫ്

മഴയുടെ കുറവും കടുത്ത ചൂടും, സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയിൽ കുറവ്; കൂടുതൽ പണം നൽകി വൈദ്യുതി വാങ്ങുന്നു: മന്ത്രി സണ്ണി ജോസഫ്


സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്. മഴയുടെ കുറവും കടുത്ത ചൂടിനെത്തുടർന്ന് വൈദ്യുതി ഉപയോഗം വർദ്ധിച്ചതുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.

പാലക്കാട്, തൃശ്ശൂർ തുടങ്ങിയ ജില്ലകളിൽ മഴ കുറവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മഴ കുറയുന്നതോടെ സംഭരണികളിലെ വെള്ളത്തിന്റെ അളവ് കുറയുന്നത് വൈദ്യുതി ഉൽപ്പാദനത്തെ ബാധിക്കുന്നുണ്ട്. ചൂട് വർദ്ധിച്ചതോടെ എസി, ഫാൻ എന്നിവയുടെ ഉപയോഗം വർദ്ധിച്ചത് വൈദ്യുതി ഉപഭോഗം ഗണ്യമായി ഉയരാൻ കാരണമായിട്ടുണ്ട്.

രാത്രികാലങ്ങളിലെ പീക്ക് സമയത്തും ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന സമയത്തും തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group