Join News @ Iritty Whats App Group

ഫൈനല്‍ മത്സരത്തിന് ശേഷം മൈതാനത്ത് പൊട്ടിക്കരഞ്ഞ് മെസി, ഓടിയെത്തി ആശ്വസിപ്പിച്ച്‌ യമാല്‍

ഫൈനല്‍ മത്സരത്തിന് ശേഷം മൈതാനത്ത് പൊട്ടിക്കരഞ്ഞ് മെസി, ഓടിയെത്തി ആശ്വസിപ്പിച്ച്‌ യമാല്‍


ലോകകപ്പ് ഫൈനലില്‍ സ്പെയിനിന് മുന്നില്‍‌ മുട്ടുമടക്കിയ മെസി കളി കഴിഞ്ഞ് പൊട്ടിക്കരഞ്ഞ നിമിഷം, ലാമിൻ‌ യമാല്‍ ഓടിയെത്തി ആശ്വസിപ്പിച്ചു.

ഹൃദയസ്പർശിയായ വീഡിയോ സമൂഹമാദ്ധ്യമങ്ങള്‍ പ്രചരിക്കുകയാണ്. മൈതാനത്തിരുന്ന് കരയുന്ന മെസിയുടെ ദൃശ്യങ്ങള്‍‌ ലോകമെമ്പാടുമുള്ള അർജന്റീന ആരാധകരെ കണ്ണീരിലാഴ്ത്തി.

മത്സരത്തിന് ശേഷം തളർന്നുനിന്ന മെസിലെ ആലിംഗനം ചെയ്ത് ആശ്വസിപ്പിക്കുന്ന യമാലിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ചർച്ചയായി. കരിയറിലെ ഏറ്റവും വലിയ നേട്ടം ആഘോഷിക്കുന്ന നിമിഷത്തിലും എതിരാളിയെ ആശ്വസിപ്പിച്ച യമാലിന്റെ പക്വതയും വിനയവും ആരാധകർ അഭിനന്ദിച്ചു.

ഫൈനലിന് ശേഷം മെസിയെ ചേർത്ത് പിടിച്ച യമാലിന്റെ ആ വീഡിയോ ഈ ടൂർണമെന്റിന്റെ ഏറ്റവും ഹൃദയസ്പർശിയായ ചിത്രങ്ങളിലൊന്നായി എന്നും ഓർമിക്കപ്പെടും.

അവസാന വിസില്‍ മുഴങ്ങിയതിന് പിന്നാലെ 19-കാരനായ ബാഴ്സലോണ താരം മെസിയുടെ അടുത്തേക്ക് പോയി. മത്സരത്തില്‍ എതിരാളികളായിരുന്നെങ്കിലും, തലമുറകളെ ബന്ധിപ്പിക്കുന്ന പരസ്പര ബഹുമാനത്തിന്റെ പ്രതീകമായി ഈ നിമിഷത്തെ ആരാധകർ വിശേഷിപ്പിച്ചു.

106-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് നേടിയ ഗോളാണ് സ്പെയിനിന് വിജയവും ലോകകപ്പ് കിരീടവും സമ്മാനിച്ചത്. ഫൈനലിലെ വിജയാഘോഷത്തിനിടയിലും എതിരാളിയുടെ വേദന മനസിലായക്കിയതിന് യമാല്‍ ആരാധകരുടെ പ്രശംസ നേടുകയാണ്. യൂറോപ്യൻ ചാമ്പ്യൻഷിപ്പും ഫിഫ ലോകകപ്പും നേടുന്ന ആദ്യ കൗമാരതാരമെന്ന അപൂർവ റെക്കോർഡും യമാലിന് സ്വന്തമായി.

2022-ല്‍ അർജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച മെസ്സിക്ക് 2026-ലും ടീമിനെ ഫൈനലിലെത്തിക്കാനായെങ്കിലും കിരീടം നിലനിർത്താനായില്ല. ഈ ലോകകപ്പ് മെസിയുടെ അവസാന ഫിഫ ലോകകപ്പ് സാന്നിധ്യമെന്ന സൂചന പ്രചരിക്കുന്നതിനിടെയാണ് ഈ തിരിച്ചടി.

Post a Comment

Previous Post Next Post
Join Our Whats App Group