Join News @ Iritty Whats App Group

ആ​ധാ​ർ കാ​ർ​ഡി​ൽ ഇ ​മെ​യി​ൽ ചേ​ർ​ക്കാ​ൻ ഇ​നി അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വേ​ണ്ട

ആ​ധാ​ർ കാ​ർ​ഡി​ൽ ഇ ​മെ​യി​ൽ ചേ​ർ​ക്കാ​ൻ ഇ​നി അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വേ​ണ്ട


പ​ര​വൂ​ർ: ആ​ധാ​ർ കാ​ർ​ഡി​ലെ വി​വ​ര​ങ്ങ​ൾ കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ലും സു​ര​ക്ഷി​ത​മാ​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ത​ന്നെ അ​പ്‌​ഡേ​റ്റ് ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്ന പു​തി​യ പൗ​ര​സേ​വ​ന​വു​മാ​യി യു​ണി​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ.

ഇ ​മെ​യി​ൽ വി​ലാ​സം ആ​ധാ​ർ കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള​വ പു​തു​ക്കു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യം ഇ​നി​മു​ത​ൽ ഔ​ദ്യോ​ഗി​ക ആ​ധാ​ർ ആ​പ്പ് വ​ഴി നേ​രി​ട്ട് നി​ർ​വ​ഹി​ക്കാം.

ഈ ​പ്ര​ത്യേ​ക സേ​വ​നം ആ​ധാ​ർ ആ​പ്പ് വ​ഴി മാ​ത്ര​മാ​ണ് ല​ഭ്യ​മാ​കു​ക. ജൂ​ലൈ ഒ​ന്ന് മു​ത​ൽ ആ​രം​ഭി​ച്ച ഈ ​പു​തി​യ സേ​വ​ന​ത്തി​ന് ആ​ദ്യ​ത്തെ ആ​റു​മാ​സ​ത്തേ​ക്ക് യാ​തൊ​രു​വി​ധ ഫീ​സും ഈ​ടാ​ക്കു​ക​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Post a Comment

أحدث أقدم
Join Our Whats App Group