ആധാർ കാർഡിൽ ഇ മെയിൽ ചേർക്കാൻ ഇനി അക്ഷയ കേന്ദ്രങ്ങൾ വേണ്ട
പരവൂർ: ആധാർ കാർഡിലെ വിവരങ്ങൾ കൂടുതൽ എളുപ്പത്തിലും സുരക്ഷിതമായും പൊതുജനങ്ങൾക്ക് തന്നെ അപ്ഡേറ്റ് ചെയ്യാൻ സഹായിക്കുന്ന പുതിയ പൗരസേവനവുമായി യുണിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ.
ഇ മെയിൽ വിലാസം ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനുമുള്ള സൗകര്യം ഇനിമുതൽ ഔദ്യോഗിക ആധാർ ആപ്പ് വഴി നേരിട്ട് നിർവഹിക്കാം.
ഈ പ്രത്യേക സേവനം ആധാർ ആപ്പ് വഴി മാത്രമാണ് ലഭ്യമാകുക. ജൂലൈ ഒന്ന് മുതൽ ആരംഭിച്ച ഈ പുതിയ സേവനത്തിന് ആദ്യത്തെ ആറുമാസത്തേക്ക് യാതൊരുവിധ ഫീസും ഈടാക്കുകയില്ലെന്ന് അധികൃതർ വ്യക്തമാക്കി.
Post a Comment