ഇരിട്ടി മാടത്തിയിൽ മത്സ്യവുമായി പോയ പിക്ക് അപ്പ് ലോറി കാൽനട യാത്രക്കാരനെ ഇടിച്ചു മറിഞ്ഞു; കാൽനട യാത്രക്കാരന് ദാരുണാന്ത്യം
ഇരിട്ടി;ഇരിട്ടി മാടത്തിയിൽ മത്സ്യവുമായി പോയ പിക്ക് അപ്പ് ലോറി കാൽനട യാത്രക്കാരനെ ഇടിച്ചു മറിഞ്ഞു; കാൽനട യാത്രക്കാരന് ദാരുണാന്ത്യം. മാടത്തിയിൽ സെന്റ് സെബാസ്റ്റ്യൻ പള്ളിക്ക് സമീപം രാവിലെ 8 മണിയോടെ ആയിരുന്നു അപകടം. മാടത്തിയിലെ അത്തിക്കൽ ഹൗസിൽ ബാലൻ (64) ആണ് മരിച്ചത്.
മാടത്തിൽ ടൗണിലൂടെ നടന്നു വരികയായിരുന്ന ബാലന്റെ ദേഹത്തേക്ക് കർണാടകയിലേക്ക് മത്സ്യവുമായി പോവുകയായിരുന്ന പിക്ക് അപ്പ് നിയന്ത്രണം വിട്ട് പാഞ്ഞു കയറുകയായിരുന്നു.
Post a Comment