വീടിന്റെ ടെറസ്സ് വൃത്തിയാക്കുന്നതിനിടയിൽ കാൽവഴുതി മുറ്റത്തേക്ക് വീണ് വീട്ടമ്മ മരിച്ചു
ഇരിട്ടി : വീടിന്റെ ടെറസ്സ് വൃത്തിയാക്കുന്നതിനിടയിൽ കാൽവഴുതി മുറ്റത്തേക്ക് വീണ വീട്ടമ്മ മരിച്ചു. വാണിയപ്പാറ പുന്നകുണ്ടിലെ പൂമരത്തിൽ നിഷ ബെന്നി (44) ആണ് മരിച്ചത് . വ്യഴാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു അപകടം നടന്നത് . വീടിന്റെ ടെറസ്സിൽ ശുചീകരണ പ്രവൃത്തികൾ ചെയ്യുന്നതിനിടയിൽ കാൽവഴുതി കാർപോർച്ചിന് മുകളിൽ വീണ നിഷ അസ്പറ്റോസ് ഷീറ്റ് തകർന്നതോടെ മുറ്റത്തേക്ക് വീഴുകയായിരുന്നു. വീഴ്ച്ചയിൽ ഗുരുതരമായി പരിക്കേറ്റ നിഷയെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ചികിത്സയിൽ ഇരിക്കെ വെള്ളിയാഴ്ച പുലർച്ചയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഭർത്താവ് : ബെന്നി പൂമരത്തിൽ. മക്കൾ: ജെമിൽ ജോസ്, ആരോൺ അഗസ്റ്റിൻ (രണ്ടുപേരും നഴ്സിംഗ് വിദ്യാർത്ഥികൾ, ബംഗളുരു ). കോളിക്കടവ് പാട്ടാരത്തിലെ പരേതനായ തുണ്ടത്തിൽ അഗസ്തിയുടെയും മേരിയുടെയും മകളാണ്. സഹോദരങ്ങൾ : നിമീഷ് (യുകെ), അനീഷ് ( ഖത്തർ ). സംസ്കാരം ഞായറാഴ്ച ) വൈകുന്നേരം 5 ന് വാണിയപ്പാറ ഉണ്ണിമിശിഹാ പള്ളിയിൽ. .
إرسال تعليق