Join News @ Iritty Whats App Group

നല്ല നെഞ്ചുവേദന ഉണ്ടെന്ന് പറഞ്ഞിട്ടും ഡോക്ടറെ കാണാൻ സമ്മതിച്ചില്ല; ക്യുവിൽ പിടിച്ച് നിർത്തിയതും രോഗി കുഴഞ്ഞുവീണ് മരിച്ചു; നെയ്യാറ്റിൻകര സർക്കാർ ആശുപത്രിക്കെതിരെ കടുത്ത ആരോപണം; പ്രതിഷേധം ശക്തം

നല്ല നെഞ്ചുവേദന ഉണ്ടെന്ന് പറഞ്ഞിട്ടും ഡോക്ടറെ കാണാൻ സമ്മതിച്ചില്ല; ക്യുവിൽ പിടിച്ച് നിർത്തിയതും രോഗി കുഴഞ്ഞുവീണ് മരിച്ചു; നെയ്യാറ്റിൻകര സർക്കാർ ആശുപത്രിക്കെതിരെ കടുത്ത ആരോപണം; പ്രതിഷേധം ശക്തം

തിരുവനന്തപുരം: ഡോക്‌ടറെ കാണാൻ ക്യൂ നിന്ന ആൾ കുഴഞ്ഞ് വീണ് മരിച്ചു. നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലാണ് ദാരുണ സംഭവം നടന്നത്. നെയ്യാറ്റിൻകര കൂട്ടപ്പന സ്വദേശി രാജേഷ് കുമാർ 52 ആണ് കുഴഞ്ഞ് വീണ് മരിച്ചത്.News

നല്ല നെഞ്ചുവേദന എടുക്കുന്നു എന്ന് പറഞ്ഞിട്ടും ഡോക്‌ടറെ കാണാൻ സമ്മതിച്ചില്ല എന്നും ക്യുവിൽ പിടിച്ച് നിർത്തുകയായിരുന്നുവെന്നും ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. പിന്നാലെ, ആശുപത്രിയിൽ സംഘർഷാവസ്ഥയുണ്ടായി. ജില്ലാ ജനറൽ ആശുപത്രിയിൽ നാട്ടുകാരും പൊതുപ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി

Post a Comment

Previous Post Next Post
Join Our Whats App Group